Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2019 11:23 PM IST Updated On
date_range 19 Feb 2019 11:23 PM ISTപ്രോ വോളി: മുംബയെ തോൽപിച്ച് കാലിക്കറ്റ് ഹീറോസ് ഫൈനലിൽ
text_fieldsbookmark_border
ചെന്നൈ: കൊച്ചിയിലെ ജൈത്രയാത്ര ചെന്നൈയിലും തുടർന്ന് കാലിക്കറ്റ് ഹീറോസ് പ്രോ വോളി ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരാട്ടത്തിന്. ചൊവ്വാഴ്ച നടന്ന സെമി പോരാട്ടത്തിൽ യു മ ുംബയെ നേരിട്ടുള്ള മൂന്നു സെറ്റിന് വീഴ്ത്തി (3-0) കാലിക്കറ്റ് ഫൈനലിൽ. സ്കോർ: 15-12, 15-9, 16-14. പ്രാ ഥമിക റൗണ്ടിൽ ഒരു കളിപോലും തോൽക്കാതെ ഒന്നാം സ്ഥാനക്കാരായെത്തിയ കാലിക്കറ്റ് കോ ർട്ട് നിറഞ്ഞ് വാണപ്പോൾ മുംബയുടെ അടവുകളെല്ലാം പിഴച്ചു.
ഒന്നും രണ്ടും സെറ്റിൽ ഒരിക്കൽപോലും ലീഡ് വഴങ്ങാതെയായിരുന്നു കാലിക്കറ്റ് കുതിച്ചത്. നായകൻ ജെറോം വിനീതും കോംഗോക്കാരൻ ഇലൂനി എൻഗംപൗരുവുമാണ് ചെമ്പടയെ മുന്നിൽനിന്ന് നയിച്ചത്. ഹൈഡ്രജൻ ബോയ് അജിത് ലാലിെൻറ ചാട്ടങ്ങളും സ്മാഷുകളും പിഴച്ചപ്പോൾ അവസരത്തിനൊത്തുയർന്ന് ജെറോമും കാർത്തികും പോൾ ലോട്മാനും ടീമിനെ വിജയത്തിലേക്ക് നയിച്ചു. മൂന്നാം സെറ്റിൽ മാത്രമാണ് മുംബ വെല്ലുവിളി ഉയർത്തിയത്. കളിയുടെ ആദ്യ പോയൻറ് മുതൽ ലീഡ് നേടിയ അവർ ഒരു ഘട്ടത്തിൽ 7-11ന് മുന്നിലെത്തി. എന്നാൽ, സൂപ്പർ പോയൻറിലൂടെ നിർണായക മുന്നേറ്റം നടത്തിയ കാലിക്കറ്റ് കൈക്കരുത്തിലൂടെ ഒപ്പമെത്തി.
12-12ന് ഒപ്പമെത്തിയവർ നിർണായക നിമിഷത്തിൽ സർവുകളെ എയ്സുകളാക്കി പോയൻറ് വേട്ട തുടർന്നു. ഒടുവിൽ ടൂർണമെൻറിൽ ആദ്യമായി കളി ടൈബ്രേക്കർ മുഹൂർത്തത്തിലേക്ക്. 16-14ന് സെറ്റ് സ്വന്തമാക്കി ഫൈനൽ ടിക്കറ്റും നേടി. അജിത് നിറംമങ്ങിയപ്പോൾ ജെറോം വിനീത് 12 പോയൻറുമായി ടോപ് സ്കോററായി. ഇലൂനി ആറും പോൾ ലോട്മാൻ നാലും പോയൻറുകൾ നേടി. ഇന്നത്തെ രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ചെന്നൈ സ്പാർട്ടൻസും ഏറ്റുമുട്ടും.
സെമിയുടെ തലേന്ന് കളിനിയമത്തിൽ മാറ്റം
ചെന്നൈ: പ്രോ വോളിയുടെ സെമിഫൈനലിന് തലേദിവസം കളിനിയമങ്ങൾ മാറ്റി സംഘാടകർ. സെമിയിലും ഫൈനലിലും 25 പോയൻറ് വീതമുള്ള അഞ്ചു െസറ്റ് കളിക്കുമെന്നായിരുന്നു സംഘാടകരായ ബേസ് ലൈൻ വെേഞ്ച്വഴ്സ് എഴുതിത്തയാറാക്കിയ കളിനിയമത്തിലുണ്ടായിരുന്നത്. എന്നാൽ, ടി.വി സംപ്രേഷണത്തിെൻറ സൗകര്യാർഥം പെെട്ടന്ന് നിയമം മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കളി കണ്ടപ്പോഴാണ് ടി.വി േപ്രക്ഷകർക്കും സ്റ്റേഡിയത്തിലെ കാണികൾക്കും പുതിയ കളിനിയമം മനസ്സിലായത്.
ബെസ്റ്റ് ഒാഫ് ത്രീ സമ്പ്രദായത്തിലായിരുന്നു സെമിയിൽ മത്സരങ്ങൾ നടത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി നടന്ന പ്രാഥമിക റൗണ്ടിൽ 15 പോയൻറ് വീതമുള്ള അഞ്ചു െസറ്റുകൾ നിർബന്ധമായും കളിക്കേണ്ടിയിരുന്നു. ആദ്യം 15 പോയൻറ് േനടുന്നവർ ജയിക്കുന്നതിലും മാറ്റംവരുത്തി. പുതിയ നിയമപ്രകാരം രണ്ടു പോയൻറ് വ്യത്യാസത്തിൽ ജയിക്കണം. എങ്കിലും 21 േപായൻറിൽ കളി അവസാനിക്കും. 25 േപായൻറ് വീതം അഞ്ചുെസറ്റ് മത്സരങ്ങൾ കളിച്ചാൽ സമയം നീളുമെന്നതിനാൽ സംപ്രേഷണം ചെയ്യുന്ന ചാനലിെൻറ സമ്മർദത്തെ തുടർന്നാണ് സംഘാടകർ നിയമം മാറ്റാൻ നിർബന്ധിതരായത്. ഒമ്പതു മണിക്കുശേഷം റെസ്ലിങ് സംപ്രേഷണം ചെയ്യാനുള്ളതിനാലാണ് പൊടുന്നനെയുള്ള മാറ്റം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story