അഭിമാന നേട്ടത്തിനരികെ മലയാളിയായ നിഹാൽ സരിൻ
text_fieldsറെയ്ക്ജാവിക് (െഎസ്ലൻഡ്): ഇന്ത്യൻ ചെസിലെ അദ്ഭുത പ്രതിഭാസം മലയാളിയായ നിഹാൽ സരിൻ ഗ്രാൻഡ് മാസ്റ്റർ നേട്ടത്തിനരികെ. െഎസ്ലൻഡിലെ റെയ്ക്ജാവികിൽ നടക്കുന്ന ബോബി ഫിഷർ മെമ്മോറിയൽ റെയ്ക്ജാവിക് ഒാപൺ 2018 ടൂർണമെൻറിനിടെയാണ് തെൻറ രണ്ടാമത് ഗ്രാൻഡ് മാസ്റ്റർ നോം സ്വന്തമാക്കിയത്.
ഒരു നോം കൂടി നേടിയാൽ നിലവിൽ ഇൻറർനാഷനൽ മാസ്റ്ററായ നിഹാൽ സരിന് ഗ്രാൻഡ്മാസ്റ്ററാവാം. 13കാരനായ നിഹാലിന് സമീപഭാവിയിൽ മൂന്നാം നോം കൂടി നേടാനായാൽ പരിമാർജൻ നേഗിക്കുശേഷം 13ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററാവുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം കൈവരിക്കാം. ഫിഡെ ചട്ടപ്രകാരം മൂന്ന് നോമുകളും 2500 എലോ പോയൻറുമാണ് വേണ്ടത്. നിലവിൽ അത്രയും എലോ പോയൻറുള്ള നിഹാൽ സരിന് ഒരു നോം കൂടിയാണ് ഇനി വേണ്ടത്.
റെയ്ക്ജാവിക് ഒാപണിൽ അണ്ടർ 14 വിഭാഗത്തിൽ മത്സരിച്ച സരിൻ തുടക്കത്തിലെ മികച്ച പ്രകടനത്തിനുശേഷം അവസാന റൗണ്ടിൽ പരാജയം രുചിച്ചു. ടൂർണമെൻറിൽ രണ്ടാം സ്ഥാനത്തെത്തിയ ഫ്രാൻസിെൻറ ഗ്രാൻഡ് മാസ്റ്റർ മാക്സിം ലഗാർഡെയോടാണ് 46 നീക്കങ്ങളിൽ തോൽവി വഴങ്ങിയത്. കറുത്ത കരുക്കളുമായി ബെർലിൻ ഡിഫൻസിൽ കരുക്കൾ നീക്കിയ നിഹാലിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഭാസ്കരൻ അഭിധാൻ ആണ് ടൂർണമെൻറിൽ ജേതാവായത്.
തൃശൂർ മെഡിക്കൽ കോളജിലെ ഡെർമറ്റോളജി വിഭാഗം ഡോക്ടർ ഡോ. സരിെൻറയും സൈക്യാട്രി വിഭാഗത്തിലെ ഡോ. ഷിജിെൻറയും മകനാണ് ദേവമാത പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ നിഹാൽ.
2014ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ലോക അണ്ടർ 10 ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയാണ് നിഹാൽ സരിൻ ശ്രദ്ധേയനാവുന്നത്. പിന്നാലെ അണ്ടർ 12 ലോക ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പുമായി. 2017ലാണ് ഇൻറർനാഷനൽ മാസ്റ്റർ പദവി സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.