വോളിബോളിന് കൂടുതൽ പ്രോൽസാഹനം കിട്ടണം –ഫാത്തിമ റുക്സാന
text_fieldsദോഹ: 2007ന് ശേഷം 2017 വരെ ദേശീയ സീനിയർ വോളിയിൽ റെയിൽവേയോട് തോൽക്കാനായിരുന്നു കേര ളത്തിെൻറ വിധി. എന്നാൽ 2018ൽ ചരിത്രം തിരുത്തി റെയിൽവേയെ മുട്ടുകുത്തിച്ച് കേരളം സീനിയ ർ വോളി കിരീടം ചൂടി. ആ ടീമിെൻറ ക്യാപ്റ്റൻ ആയിരുന്നു ഫാത്തിമ റുക്സാന. കൾച്ചറൽ ഫോറ ം ദേശീയകായികദിനാഘോഷത്തിെൻറ ഭാഗമായി നടത്തുന്ന ‘എക്സ്പാറ്റ്സ് സ്പോട്ടീവ ി’െൻറ മുഖ്യാതിഥിയായി ദോഹയിൽ എത്തിയതാണ് അവർ. ഒരു ഗൾഫ് രാജ്യത്ത് ആദ്യമായി എത്തിയ ഫാത്തിമ ‘ഗൾഫ്മാധ്യമവു’മായി വിശേഷങ്ങൾ പങ്കുവെക്കുന്നു.
ക്രിക്കറ്റിനും ഫുട്ബാളിനും കിട്ടുന്ന പ്രോൽസാഹനവും സഹായവും വോളിബോളിനും കിട്ടണം. കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പെൺകുട്ടികൾ വോളി രംഗത്തേക്ക് കൂടുതൽ കടന്നുവരുന്നുണ്ട്. ഇവർക്ക് മികച്ച പ്രോൽസാഹനം നൽകിയാൽ മികച്ച നേട്ടങ്ങൾ െകായ്യാനാകും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അതത് മേഖലകളിലേക്ക്അവരെ തിരിച്ചുവിടുകയാണ് വേണ്ടത്. സ്പോർട്സ് എന്നത് ഏറെ ഉയരങ്ങൾ കീഴടക്കാൻ പറ്റിയ മേഖലയാണ്. എന്നാൽ ഏറെ അധ്വാനം ആവശ്യമുള്ള മേഖലയുമാണിത്. കോഴിക്കോട് നരിക്കുനി ഏലക്കണ്ടിയിൽ അബ്ദുൽറസാഖിെൻറയും സക്കീനയുടേയും മകളാണ് ഫാത്തിമ. സഹോദരങ്ങൾ: സജിത, നവാസ്, ഷബിൽ.
കാക്കൂർ ഹൈസ്കൂളിൽ പഠിക്കുേമ്പാഴാണ് കായികമേഖലയിൽ എത്തുന്നത്. അവിടുെത്ത കായികാധ്യാപകനായ ബാലൻ നായർ ആണ് വോളിയിലേക്ക് ൈകപിടിക്കുന്നത്. പിന്നീട് ഹയർ സെകൻഡറിക്ക് കൽപറ്റ എസ്.കെ.എം.ജെ.ഹയർസെകൻഡറിയിൽ ചേർന്നു. കൽപറ്റയിലെ സ്പോർട്സ് ഹോസ്റ്റലിൽ തുടർപരിശീലനവും നേടി. ഇതിനിടയിൽ നിരവധി സംസ്ഥാന–ദേശീയ മൽസരങ്ങളിൽ പെങ്കടുത്തു.
ബിരുദത്തിന് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ പഠിച്ചു. 2014ൽ ആണ് കെ.എസ്.ഇ.ബിയിൽ ചേർന്നത്. കെ.എസ്.ഇ.ബി ടീമിനുവേണ്ടിയും നിരവധി മൽസരങ്ങളിൽ പെങ്കടുത്തു. 2010ൽ വിയറ്റ്നാമിൽ നടന്ന ഏഷ്യൻജൂനിയർ മൽസരം വഴിത്തിരിവായിരുന്നു. ആൾ ഇന്ത്യ ഡിപ്പാർട്മെൻറ് ചാമ്പ്യൻഷിപ്പ്, നിരവധി ജൂനിയർ, സബ്ജൂനിയർ, യൂത്ത് മൽസരങ്ങളിലും കഴിവുതെളിയിച്ചു. 2015ൽ നാഷനൽ ഗെയിംസ് കിടരീടം നേടിയ കേരള ടീമിൽ അംഗമായിരുന്നു. ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിലും പെങ്കടുത്തു.
ദേശീയ സീനിയർ വോളിയിൽ റെയിൽവേയെ തകർത്ത് കിരീടം നേടിയതോടെ നിരവധി പേർ പ്രോൽസാഹനവുമായി എത്തുന്നുണ്ട്. അനിയൻമാരും മറ്റ് കുടുംബക്കാരും കായികമേഖലയുമായി ബന്ധമുള്ളവരാണ്. കുടുംബത്തിൽ നിന്ന് എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ പ്രത്യേകിച്ചും ഖത്തർ കായികമേഖലക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.