ഷൂട്ടിങ് ലോകകപ്പ്: ലോക റെക്കോർഡോടെ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ അപൂര്‍വി
text_fieldsന്യൂഡൽഹി: ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ അപൂർവി ചന്ദേലക്ക് വേൾഡ് റെക്കോഡ് പ്ര കടനത്തോടെ സ്വർണം. വനിതകളുടെ 10 മീറ്റർ എയർ റൈഫ്ളിൽ രണ്ടു ചൈനീസ് താരങ്ങളുടെ വെ ല്ലുവിളിയെ ഉന്നംപിഴക്കാത്ത ഷോട്ടുകളിലൂടെ വെടിവെച്ചിട്ടാണ് അപൂർവി ആതിഥേയർക്ക് സ്വപ്നത്തുടക്കം നൽകിയത്. ചൈനയുടെ ഷാവോ റുവോഷു വെള്ളിയും സു ഹോങ് വെങ്കലവും നേടി.
ഷാവോയുടെ പേരിലുള്ള ലോകറെക്കോഡാണ് (252.4) അപൂർവി 252.9 പോയൻറുമായി സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. ഇൗയിനത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടിയാണ് ലോകകപ്പിൽ മത്സരിക്കാനിറങ്ങിയത്. യോഗ്യത റൗണ്ടിൽ നാലാം സ്ഥാനക്കാരിയായിരുന്നു അപൂർവി. ഫൈനൽ റൗണ്ടിൽ മോശം തുടക്കമായിരുന്നു.
എന്നാൽ, പതുെക്ക മുന്നേറിയ താരം എലിമിനേഷനിൽ മൂന്നാം സ്ഥാനക്കാരിയായി രക്ഷപ്പെട്ടു. അവസാന റൗണ്ടിൽ ഒാരോ ഷോട്ടും ബുൾസ് െഎയിൽ പതിച്ചതോടെ മുന്നിലെത്തി. അവസാന വെടിയിൽ 10.8ഉം 10.6ഉം ആയിരുന്നു പ്രകടനം. പ്രതീക്ഷ കൈവിടാതെ ഉന്നംപിടിച്ചതാണ് സ്വർണേനട്ടത്തിെൻറ രഹസ്യമെന്ന് താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.