റഷ്യൻ ഒാപൺ ബാഡ്മിൻറൺ: സൗരഭ് വർമ ചാമ്പ്യൻ; ഡബിൾസിൽ ഇന്ത്യൻ സഖ്യത്തിന് തോൽവി
text_fieldsവ്ലാഡിവോസ്റ്റോക്ക് (റഷ്യ): മുൻ ദേശീയ ചാമ്പ്യൻ സൗരഭ് വർമക്ക് റഷ്യൻ ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടം. ജപ്പാെൻറ കോക്കി വാറ്റാനബയെ 19-21, 21-12, 21-17 സ്കോറിന് തോൽപിച്ചാണ് ചാമ്പ്യനായത്. ഇൗ സീസണിൽ താരത്തിെൻറ ആദ്യ കിരീടമാണിത്. ഒരു മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് കൈവിട്ടതിനു ശേഷമായിരുന്നു സൗരഭിെൻറ തിരിച്ചുവരവ്.
19-21ന് ആദ്യ സെറ്റ് കൈവിെട്ടങ്കിലും തളരാതെ പോരാടിയ താരം അടുത്ത രണ്ടു സെറ്റുകളിൽ തിരിച്ചുവരുകയായിരുന്നു. രണ്ടാം സെറ്റ് 21-12ന് അനായാസം പിടിച്ചെടുത്തു. വാശിയേറിയ മത്സരത്തിനൊടുവിൽ 21-17നായിരുന്നു ജപ്പാൻ താരത്തിനെതിരെ ഫൈനൽ സെറ്റ് ഇന്ത്യൻ താരം നേടിയത്.
ബംഗളൂരുവിൽ നടന്ന ഒാൾ ഇന്ത്യൻ സീനിയർ റാങ്കിങ് ചാമ്പ്യൻഷിപ്പിൽ ജേതാവായിരുന്ന സൗരഭ് ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിരുന്നു. അതേസമയം, മിക്സഡ് ഡബ്ൾസിൽ ഇന്ത്യൻ ജോടികളായ രോഹൻ കപൂർ-കുഹൂ ഗാർഗ് സഖ്യം ഫൈനലിൽ തോറ്റു. റഷ്യ-കൊറിയ ജോടികളായ വ്ലാദിമിർ ഇവാനോവ് -മിൻ യുങ് കിം സഖ്യത്തിനോട് 19-21, 17-21 സ്േകാറുകൾക്കാണ് േതാൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.