Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏഷ്യന്‍ ഏജ് ഗ്രൂപ്പ്...

ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാംപ്യന്‍ഷിപ്പ്​: ഇന്ത്യൻ ടീമി​െൻറ  യാത്രാനുമതി വൈകിപ്പിച്ചതായി പരാതി

text_fields
bookmark_border
ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാംപ്യന്‍ഷിപ്പ്​: ഇന്ത്യൻ ടീമി​െൻറ  യാത്രാനുമതി വൈകിപ്പിച്ചതായി പരാതി
cancel
കോഴി​ക്കോട്​:  ഉസ്​ബെക്കിസ്​താനിലെ താഷ്​കൻറിൽ നടക്കുന്ന ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ പ​െങ്കടുക്കുന്ന ഇന്ത്യൻ ടീമി​​െൻറ യാത്രാനുമതി വൈകിപ്പിച്ചതായി പരാതി.  സ്വിമ്മിങ്​ ഫെഡറേഷൻ ഒാഫ്​ ഇന്ത്യ വിമാന ടിക്കറ്റുകളടക്കമെടുത്ത്​ സജ്ജീകരണങ്ങൾ നടത്തിയിട്ടും കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകാതെ ഉഴപ്പുകയായിരുന്നു. വെള്ളിയാഴ്​ച തുടങ്ങിയ ചാമ്പ്യൻഷിപ്പ്​  16നാണ്​ അവസാനിക്ക​ുന്നത്​.

ഒരാഴ്​ച ഡൽഹിയിൽ ക്യാമ്പ്​ നടത്തിയ ശേഷമാണ്​ ഇന്ത്യൻ ടീം താഷ്​ക്കൻറിലേക്ക്​ തിരിക്കാനൊരുങ്ങിയത്​. മത്സരം തുടങ്ങുന്ന ആറിന്​ രാത്രിയാണ്​ കായികമന്ത്രാലയത്തി​​െൻറ പച്ചക്കൊടി കിട്ടിയത്​. പകൽ മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിച്ച ശേഷം അനുമതി കിട്ടിയപ്പേഴേക്കും താരങ്ങൾക്ക്​ പോകേണ്ടിയിരുന്ന ദുബൈ വിമാനം കിട്ടിയില്ല. ഡൽഹിയിൽ നിന്ന്​ നേരിട്ട്​ താഷ്​ക്കൻറി​േലക്ക്​​ പിന്നീട്​ വിമാനങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ മുപ്പതോളം താരങ്ങൾക്കും ഒഫീഷ്യലുകൾക്കും പറക്കേണ്ടി വന്നത്​ 26 മണിക്കൂറാണ്​. നേരിട്ടാണെങ്കിൽ മൂന്നര മണിക്കുർകൊണ്ട്​ എത്താമായിരുന്നു. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലിറങ്ങി അവി​െട നിന്ന്​ താജിക്കിസ്​താൻ വഴിയാണ്​ ടീം ഉസ്​ബെക്കിസ്​താനി​െലത്തിയത്​. 

വെള്ളിയാഴ്​ച താഷ്​ക്കൻറിലെത്തിയ താരങ്ങളിൽ പലർക്കും വിശ്രമിക്കാനും പരിശീലിക്കാനും സമയം കിട്ടാതെ മത്സരത്തിനിറങ്ങേണ്ടി വന്നു. ക്ഷീണം മറന്ന്​ നീന്തിയ മലയാളി താരം സാജൻ പ്രകാശ്​ മുന്നു വെങ്കലമെഡലുകൾ നേടി. 400 മീറ്റര്‍ ഫ്രീ സ്റ്റൈലിലും നൂറു മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ്​ വെങ്കലം.  200 മീറ്റർ ഫ്രീസ്​റ്റെൽ റിലേയിൽ മൂന്നാമതായ  ടീമിലും സാജൻ അംഗമായിരുന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimmingmalayalam newssports newssports ministry of india
News Summary - sports ministry of india-Sports news
Next Story