Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 1:49 PM IST Updated On
date_range 8 Sept 2018 5:48 PM ISTകായിക നിയമനത്തിൽ ‘റെക്കോഡിടാൻ’ സർക്കാർ; 249 താരങ്ങളുടെ നിയമനം ട്രാക്കിൽ
text_fieldsbookmark_border
തിരുവനന്തപുരം: ട്രാക്കിലും ഫീൽഡിലും വിയർപ്പൊഴുക്കി നാടിന് വിജയങ്ങൾ സമ്മാനിച്ച കായികതാരങ്ങളുടെ പ്രയത്നത്തിന് ഫലം കാണുന്നു. സംസ്ഥാനത്തെ 249 കായിക താരങ്ങൾ അടുത്ത നാലു മാസത്തിനുള്ളിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് കായികവകുപ്പ് അറിയിച്ചു. ഇതിനുള്ള കരട് റാങ്ക് പട്ടിക അന്തിമ ഘട്ടത്തിലാണ്. സംസ്ഥാന സർക്കാറിെൻറ സ്പോർട്സ് േക്വാട്ടവഴിയാണ് നിയമനം.
2010 മുതൽ 14 വരെ പുരുഷ, വനിത താരങ്ങളിൽനിന്ന് ആയിരത്തോളം അപേക്ഷകളാണ് പൊതുഭരണ വകുപ്പിന് ലഭിച്ചത്. സർട്ടിഫിക്കറ്റുകളുടെ പരിശോധന ഏപ്രിൽ, മേയ് മാസങ്ങളിൽ പൂർത്തിയായി. കായിക നേട്ടങ്ങൾ കണക്കാക്കി നിശ്ചിത മാർക്കിലൂടെ 479 പേരുടെ കരട് പട്ടികയാണ് തയാറാകുന്നത്. ഇതിൽനിന്നാണ് 249 പേരെ വിവിധ തസ്തികകളിലേക്ക് പരിഗണിക്കുക. യോഗ്യതക്കനുസരിച്ചാണ് നിയമനം. കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം അതിൽ പരാതി സമർപ്പിക്കാനും സമയം നൽകും. നിലവിൽ കരട് പട്ടികയിൽ ഉൾപ്പെട്ട ചിലർക്കെതിരെ കായികവകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനക്കുശേഷമേ കരട് പട്ടിക പുറത്തുവിടൂ.
സ്പോർട്സ് േക്വാട്ട നിയമന പദ്ധതിപ്രകാരം പ്രതിവർഷം 50വീതം ഒഴിവിലേക്കാണ് നിയമനം നൽകേണ്ടത്. എന്നാൽ, മുൻ സർക്കാറിെൻറ കാലത്ത് നിയമനങ്ങൾ വെട്ടിക്കുറച്ചു. സ്പോർട്സ് േക്വാട്ട നിയമനങ്ങൾ കുന്നുകൂടിയതോടെ ഇടതു സർക്കാർ പ്രത്യേക സമിതിയെെവച്ച് നടപടി വേഗത്തിലാക്കുകയായിരുന്നു. 2014 വർഷത്തെ ഒരൊഴിവിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ശ്രീജേഷിനെ സർക്കാർ നിയമിച്ചിരുന്നു. അത് ഒഴികെ അഞ്ചുവർഷത്തെ (2010-2014) 249 ഒഴിവിലാണ് ഇപ്പോൾ നിയമനം.
ഓരോ വർഷത്തെയും 50 ഒഴിവിൽ 25 എണ്ണം വ്യക്തിഗതയിനങ്ങൾക്കും 25 എണ്ണം ടീം ഇനങ്ങൾക്കുമാണ്. പരിശീലനം തുടരുന്നവരെ സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കുന്ന തസ്തികയിലേക്കായിരിക്കും നിയമിക്കുക. കായികരംഗത്തുനിന്ന് വിരമിക്കുന്നവരെ, 35 വയസ്സ് തികയുന്നതോ വിരമിക്കുന്നതോ ഏതോണോ ആദ്യംവരുന്നത് അതിെൻറ അടിസ്ഥാനത്തിൽ െറഗുലർ തസ്തികയിൽ നിയമിക്കും. ഓരോ കലണ്ടർ വർഷത്തെയും ഒഴിവിലേക്ക്, അതിന് തൊട്ടുമുമ്പുള്ള രണ്ട് സാമ്പത്തിക വർഷത്തെ കായിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നത്.
സംവരണം: വ്യക്തതതേടി പി.എസ്.സി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ കായികതാരങ്ങൾക്ക് സംവരണം നൽകാനുള്ള തീരുമാനത്തിൽ വ്യക്തത ആവശ്യപ്പെട്ട് പി.എസ്.സി സംസ്ഥാന സർക്കാരിന് കത്ത് നൽകി. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കെന്നപ്പോലെ പി.എസ്.സി പരീക്ഷയില് കായികതാരങ്ങൾക്കും പ്രത്യേക സംവരണം നൽകുമ്പോൾ അതിെൻറ പ്രവർത്തരീതികൾ എങ്ങനെയാണകണമെന്നാണ് പി.എസ്.സി ആരാഞ്ഞത്.
കായികനേട്ടങ്ങൾ കൈവരിച്ചവർക്ക് ഗ്രേസ് മാർക്കാണ് പി.എസ്.സി നൽകുന്നത്. സംവരണം നടപ്പാക്കുമ്പോൾ ഗ്രേസ് മാർക്ക് നൽകേണ്ടതുണ്ടോ, ഏതൊക്കെ കായിക ഇനങ്ങളെയാണ് പരിഗണിക്കേണ്ടത്, ഇവരെ ഏതൊക്കെ വകുപ്പുകളിൽ/തസ്തികകളിൽ പരിഗണിക്കാം, വിദ്യാഭ്യാസ യോഗ്യത, കായിക താരങ്ങളുടെ ഏതൊക്കെ പ്രകടനങ്ങൾ (അന്താരാഷ്ട്ര/ ദേശീയ, സംസ്ഥാന, ജില്ല) വിലയിരുത്തണം, സ്പോർട്സ് ക്വാട്ട നിയമന പദ്ധതിയിൽ വരുന്ന താരങ്ങളെയും സംവരണത്തിൽ ഉൾപ്പെടുത്തണമോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത ആവശ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story