സംസ്ഥാന സബ്ജൂനിയർ ഡേ– നൈറ്റ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: സ്വാഗതസംഘം രൂപീകരിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട് ഇരിങ്ങല്ലൂർ ഹയർസെക്കൻററി സ്കൂളിൽ വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ഡേ– നൈറ്റ്നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള അഞ്ഞൂറ്റിയൊന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു. നവംബർ 11മുതൽ 13 വരെയാണ് ചാമ്പ്യൻഷിപ്പ്നടക്കുന്നത്. 22ാമത് സംസ്ഥാന സബ്ജൂനിയർ ഡേ– നൈറ്റ്നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഇരുപത് സബ്കമ്മിറ്റികൾ അടങ്ങുന്ന ഒാർഗനൈസിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ ചെയർമാനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാബു പറശ്ശേരിയും ജനറൽ കൺവീനറായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിയേയും ചുമതലപ്പെടുത്തി. ഒാർഗനൈസിങ് പ്രസിഡൻറായി ഒളവണ്ണ ബ്ലോക്ക് പ്രസിഡൻറ് എൻ. മനോജ് കുമാർ,കൺവീനറായി പി.ടി.എ പ്രസിഡൻറ് കെ.പി കബീർ എന്നിവരെയും നിയമിച്ചു.
കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി അറുന്നൂറോളം കായിക താരങ്ങളും ഒഫീഷ്യൽസും ചാമ്പ്യൻഷിപ്പിൽപെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.