സംസ്ഥാന സ്കൂൾ ഗെയിംസിന് തൃശൂരിൽ തുടക്കം
text_fieldsതൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന് തൃശൂരിൽ തുടക്കമായി. ബാൾ ബാഡ്മിൻറൺ, വെയ്റ്റ് ലിഫ്റ്റിങ ് ഇനങ്ങളിലെ മത്സരങ്ങളാണ് തിങ്കളാഴ്ച നടന്നത്. ബാൾ ബാഡ്മിൻറൺ സീനിയർ പെൺകുട്ടികള ുടെ വിഭാഗത്തിൽ എറണാകുളത്തെ പരാജയപ്പെടുത്തി തൃശൂർ ചാമ്പ്യൻമാരായി. പാലക്കാട് മൂന ്നാംസ്ഥാനം നേടി.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെ തോൽപിച്ച് തിരുവനന്തപുരവും പാലക്കാടിനെ തോൽപിച്ച് എറണാകുളവും ഫൈനലിൽ പ്രവേശിച്ചു. ചൊവ്വാഴ്ചയാണ് ഫൈനൽ. വെയ്റ്റ്ലിഫ്റ്റിങ് മത്സരത്തിൽ 10 മത്സരം പൂർത്തിയായപ്പോൾ 26 പോയൻറുമായി കോട്ടയം മുന്നിലാണ്. 13 വീതം പോയൻറ് നേടിയ തൃശൂർ, കോഴിക്കോട് ജില്ലകൾ യഥാക്രമം രണ്ടും മൂന്നുംസ്ഥാനത്തുണ്ട്.
ഗെയിംസിെൻറ ഭാഗമായ നീന്തൽ മത്സരങ്ങൾ ചൊവ്വാഴ്ചയും ജൂഡോ ബുധനാഴ്ചയും നടക്കും. മത്സരം നവംബർ രണ്ടുവരെ തുടരും. തൃശൂർ ഇൻഡോർ സ്റ്റേഡിയം, തൃശൂർ അക്വാട്ടിക്ക് കോംപ്ലക്സ്, ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരം. വിവിധ ജില്ലകളിൽ നിന്നുള്ള 3500 ൽ പരം കായികതാരങ്ങളും 300 ൽ പരം ഉദ്യോഗസ്ഥരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ഗെയിംസിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 3.30ന് മേയർ അജിത വിജയൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.