ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
text_fieldsന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി ആര്യൻ ഭാട്ടിയ. ദേശീയ ഉത്തേജ ക വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിലാണ് 16കാരനായ ആര്യൻ പരാജയപ്പെട്ടത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഫെനെസ്റ്റ ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിനിടെ ശേഖരിച്ച മൂത്രസാമ്പിളിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഈ ചാമ്പ്യൻഷിപ്പിൽ ടെന്നീസ് താരങ്ങളിൽ നിന്ന് ആദ്യമായാണ് നഡാ സാമ്പിൾ ശേഖരിച്ചത്.
അജ്ഞത മൂലമാണ് നിരോധിത മരുന്ന് ആര്യൻെറ ശരീരത്തിലെത്തിയതെന്ന് അഖിലേന്ത്യാ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി ഹിരോൺമോയ് ചാറ്റർജി വ്യക്തമാക്കി. രോഗം മൂലം ഡോക്ടർ നിർദ്ദേശിച്ച മരുന്നാണിതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആര്യൻ അപ്പീൽ നൽകിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തേജക മരുന്ന് പരിശോധനയിൽ ഏഴു കായികതാരങ്ങളെ നാഡ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം മാത്രം 57 രക്ത സാമ്പിൾ പരിശോധനയടക്കം 675 പരിശോധനകൾ നടത്തിയതായി നാഡ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.