Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2015 11:03 PM GMT Updated On
date_range 2 Dec 2015 11:03 PM GMTഐ.പി.ടി.എല്‍ രണ്ടാം സീസണില്‍നിന്ന് ദ്യോകോവിച് പിന്മാറി
text_fieldsbookmark_border
കോബ്, ജപ്പാന്: ബുധനാഴ്ച തുടങ്ങിയ ഇന്ത്യന്‍ പ്രീമിയര്‍ ടെന്നിസ് ലീഗില്‍(ഐ.പി.ടി.എല്‍) നിന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് പിന്മാറി. മത്സരങ്ങളുടെ ആധിക്യം കാരണമുണ്ടായ ക്ഷീണംമൂലമാണ് സിംഗപ്പുര്‍ സ്ളാമേഴ്സിന്െറ താരമായ ദ്യോകോവിച് പിന്മാറിയത്. ഒന്നാം സീസണില്‍ യു.എ.ഇ റോയല്‍സിന്‍െറ താരമായിരുന്നു ദ്യോകോവിച്. ഈ വര്‍ഷവും കളിക്കാന്‍ ആഗ്രഹിച്ചെങ്കിലും സാധ്യമാകാത്ത നിലയിലാണെന്ന് ദ്യോകോവിച് പറഞ്ഞു. അടുത്ത വര്‍ഷം തിരികെയത്തെുമെന്നും താരം പറഞ്ഞു. ദ്യോകോവിചിന് പകരം ആന്‍ഡി മറെയെയും സ്റ്റാനിസ്ളാവ് വാവ്റിങ്കയെയും ടീമില്‍ ഉള്‍പ്പെടുത്തി.ഐ.പി.ടി.എല്ലില്‍ മറെക്ക് ഇത് രണ്ടാം സീസണാണ്. വാവ്റിങ്കക്ക് അരങ്ങേറ്റവും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story