Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2015 11:06 PMUpdated On
date_range 11 Nov 2015 11:06 PM13ാം വര്‍ഷവും ഫെഡറര്‍ ആരാധകരുടെ പ്രിയ താരം
text_fieldsbookmark_border
ലണ്ടന്‍: റോജര്‍ ഫെഡററും നൊവാക് ദ്യോകോവിച്ചും ബ്രയാന്‍ സഹോദരന്മാരും ഈ വര്‍ഷത്തെ പ്രധാന എ.ടി.പി അവാര്‍ഡുകള്‍ സ്വന്തമാക്കി. ആരാധകരുടെ പ്രിയ താരമായി തുടര്‍ച്ചയായ 13ാം വര്‍ഷവും ഫെഡറര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റെഫാന്‍ എഡ്ബര്‍ഗ് സ്പോര്‍ട്സ്മാന്‍ഷിപ് അവാര്‍ഡിന് സമകാലിക താരങ്ങള്‍ തെരഞ്ഞെടുത്തതും ഫെഡററെയാണ്. ഈ വര്‍ഷം മൂന്ന് ഗ്രാന്‍ഡ്സ്ളാമുകള്‍ നേടിയ ദ്യോകോവിച് തുടര്‍ച്ചയായ രണ്ടാം വര്‍ഷം എ.ടി.പി വേള്‍ഡ് ടൂര്‍ ഒന്നാം നമ്പര്‍ അവാര്‍ഡ് കരസ്ഥമാക്കി. നാലാം തവണയാണ് സെര്‍ബിയന്‍ താരം ഈ അവാര്‍ഡ് നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story