സ്റ്റുട്ട്ഗാര്‍ട്ട് ഓപണുമായി കരാര്‍; ഫെഡറര്‍ 2017 വരെയും കളിക്കും
text_fieldsബര്‍ലിന്‍: സ്വിറ്റ്സര്‍ലന്‍ഡ് ടെന്നിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍ 2016 സീസണിനൊടുവില്‍ വിരമിക്കുമെന്ന് ആശങ്കപ്പെടുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. താരം 2017ലും കളിക്കും. അടുത്ത രണ്ടുവര്‍ഷത്തേക്ക് സ്്റ്റുട്ട്ഗാര്‍ട്ട് ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്‍റില്‍ കളിക്കാനുള്ള കരാര്‍ ഫെഡറര്‍ ഒപ്പുവെച്ചതോടെയാണ് ഇതുറപ്പായത്. കളിമണ്‍ പ്രതല ടൂര്‍ണമെന്‍റായിരുന്ന സ്റ്റുട്ട്ഗാര്‍ട്ട് ഈ വര്‍ഷം പുല്‍കോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. വിംബ്ള്‍ഡണിന് മുമ്പായിരിക്കും അടുത്തവര്‍ഷം മുതല്‍ ഈ എ.ടി.പി ഓപണ്‍ നടക്കുക. തന്‍െറ ഭാവി പദ്ധതികളെക്കുറിച്ച് കൂടുതല്‍ ഫെഡറര്‍ വെളിപ്പെടുത്തിയിരുന്നില്ല. വിംബ്ള്‍ഡണിലും റിയോ ഒളിമ്പിക്സിലുമല്ല ആസ്ട്രേലിയന്‍ ഓപണിലാണ് ഇനി തന്‍െറ ശ്രദ്ധയെന്നാണ് ഞായറാഴ്ച എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിനുശേഷം താരം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.