ടേബ്ള്‍ ടെന്നിസ്: ശരത് കമാലിനും മൗമ ദാസിനും ഒളിമ്പിക്സ് യോഗ്യത
text_fieldsഹോങ്കോങ്: ടേബ്ള്‍ ടെന്നിസ് കോര്‍ട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷയായ അജന്ത ശരത് കമാലിനും മൗമ ദാസിനും റിയോ ഒളിമ്പിക്സ് ടിക്കറ്റ്. ഏഷ്യാ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ കടന്നാണ് ഇരുവരും ബ്രസീലിലെ റിയോവില്‍ നടക്കുന്ന ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. മറ്റു ഇന്ത്യന്‍ താരങ്ങളായ സൗമ്യജിത് ഘോഷ്, മാനികതാ ബാത്ര എന്നിവര്‍ നേരത്തെ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. ഇതോടെ ഇതാദ്യമായി ഇന്ത്യയില്‍ ടേബ്ള്‍ ടെന്നിസില്‍ നിന്നും നാലുപേര്‍ ഒളിമ്പിക്സിന് യോഗ്യത നേടി.
ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റില്‍ സ്റ്റേജ് രണ്ടില്‍ നടന്ന സിംഗ്ള്‍സ് മത്സരത്തില്‍ ഇറാന്‍െറ നൗഷാദ് അലാമിയാനെയാണ് ശരത് കമാല്‍ തോല്‍പിച്ചത്. സ്കോര്‍: 4-3(12-14,11-6, 3-11, 7-11, 11-4, 11-7, 11-6). ശരതും നൗഷാദ് അലാമിയായും ഇത് ആറാം തവണയാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇതില്‍ ഒരു പ്രാവശ്യം മാത്രമാണ് ഇറാനിയന്‍ താരത്തിന് ശരതിനെ കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിച്ചെങ്കിലും ശരത് കമല്‍ നിരാശപ്പെടുത്തി. ഏതാനും ദിവസം മുമ്പ് നടന്ന സൗത് ഏഷ്യ മേഖലാ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇതിനു ശേഷമാണ് ഉജ്ജ്വല നേട്ടം. ഉസ്ബകിസ്താന്‍െറ ഗിമ്മ ഗുഫ്രാനോവയെ തോല്‍പിച്ചാണ് മൗമ റിയോ ബര്‍ത്തുറപ്പിച്ചത്. സ്കോര്‍: 4-1(11-13, 11-9, 13-11, 11-7, 12-10). ഒളിമ്പിക്സില്‍ മൗമക്ക് രണ്ടാം തവണയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാനവസരം ലഭിക്കുന്നത്. 2004ലെ ആതന്‍സ് ഒളിമ്പിക്സായിരുന്നു മൗമയുടെ കന്നിയങ്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.