Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 1:11 AM IST Updated On
date_range 10 Jan 2016 2:28 PM ISTബ്രിസ്ബേനിലും സാനിയ- ഹിംഗിസ് സഖ്യത്തിന് കിരീടം
text_fieldsbookmark_border
ബ്രിസ്ബേന്‍: ഗ്രാന്‍ഡ്സ്ളാം ഉള്‍പ്പെടെ അഞ്ചു കിരീടമണിഞ്ഞ 2015ന്‍െറ ആവര്‍ത്തനമായി പുതുസീസണില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടത്തോടെ തുടക്കം. ബ്രിസ്ബേന്‍ ഓപണ്‍ ടെന്നിസ് വനിതാ ഡബ്ള്‍സ് ഫൈനലില്‍ ജര്‍മനിയുടെ അഞ്ജെലിക് കെര്‍ബര്‍-ആന്‍ഡ്രിയ പെറ്റ്കോവിച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സാനിയ-ഹിംഗിസ് കൂട്ട് പുതുവര്‍ഷത്തിലെ ആദ്യ കിരീടമണിഞ്ഞത്. തുടര്‍ച്ചയായി ആറാം നേട്ടം കൂടിയാണിത്. യു.എസ് ഓപണ്‍, ഗ്വാങ്ചോ, വുഹാന്‍, ബെയ്ജിങ്, ഡബ്ള്യു.ടി.എ ഫൈനല്‍സ് എന്നിവ നേടിയാണ് ബ്രിസ്ബേനിലും ഇന്തോ-സ്വിസ് സഖ്യത്തിന്‍െറ ജൈത്രയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story