Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസാനിയ-ഹിംഗിസ്...

സാനിയ-ഹിംഗിസ് സഖ്യത്തിന് 11ാം കിരീടം

text_fields
bookmark_border
സാനിയ-ഹിംഗിസ് സഖ്യത്തിന് 11ാം കിരീടം
cancel

സിഡ്നി: കോര്‍ട്ടിലെ വിജയക്കുതിപ്പില്‍ പുതിയ റെക്കോഡ് കുറിച്ചതിനുപിന്നാലെ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് സീസണിലെ രണ്ടാം കിരീട നേട്ടം. സിഡ്നി ഇന്‍റര്‍നാഷനല്‍ വനിതാ ഡബ്ള്‍സില്‍ കരോലിന്‍ ഗ്രാഷ്യ-ക്രിസ്റ്റിന മ്ളാഡെനോവിച് സൂട്ടിനെ മൂന്നു സെറ്റ് പോരാട്ടത്തില്‍ വീഴ്ത്തിയാണ് ഇന്തോ-സ്വിസ് കൂട്ട് വര്‍ഷത്തെ രണ്ടാം കിരീടമണിഞ്ഞത്. സ്കോര്‍ 1-6, 7-5, 10-5. ഒന്നാം സെറ്റില്‍ ദയനീയമായി തോല്‍ക്കുകയും രണ്ടാം സെറ്റില്‍ 1-4ന് പിന്തള്ളപ്പെടുകയും ചെയ്ത ശേഷമാണ് ലോക ഒന്നാം നമ്പര്‍ കൂട്ട് ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ കിരീടമണിഞ്ഞത്. കളി 5-5ന് ഒപ്പമത്തെി ടൈബ്രേക്കറിലേക്ക് നീട്ടി. നിര്‍ണായക മൂന്നാം സെറ്റില്‍ എതിരാളിയെ പരിചയസമ്പത്തിന്‍െറ മൂന്‍തൂക്കത്തില്‍ കളിപിടിച്ച് കിരീടവുമണിഞ്ഞു.
സാനിയ-ഹിംഗിസ് സഖ്യത്തിന്‍െറ 11ാം കിരീടമാണിത്. 2015ല്‍ ഗ്രാന്‍ഡ്സ്ളാം ഉള്‍പ്പെടെ ഒമ്പത് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായിരുന്നു.
വനിതാ ഡബ്ള്‍സില്‍ തുടര്‍ വിജയക്കുതിപ്പ് 30ലത്തെിച്ച് ലോകറെക്കോഡിന് ഇരട്ടി ബലവും ഉറപ്പാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirza
Next Story