ഒത്തുകളി വിവാദം ടെന്നീസിലും
text_fieldsലണ്ടന്‍: ലോക ടെന്നിസിലെ താരബിംബങ്ങളെ സംശയമുനയില്‍ നിര്‍ത്തി ഒത്തുകളി ആരോപണം. ഗ്രാന്‍ഡ്സ്ളാം ചാമ്പ്യന്‍ഷിപ്പായ വിംബ്ള്‍ഡണ്‍, ഫ്രഞ്ച് ഓപണ്‍ അടക്കം നിരവധി ടൂര്‍ണമെന്‍റുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒത്തുകളി നടന്നുവെന്ന വെളിപ്പെടുത്തലുമായി ബി.ബി.സിയും ‘ബസ്ഫീഡ് ന്യൂസു’മാണ് ആസ്ട്രേലിയന്‍ ഓപണിന്‍െറ ഉദ്ഘാടന ദിനത്തില്‍ രംഗത്തത്തെിയത്. ലോക റാങ്കിങ്ങിലെ ആദ്യ 50ല്‍ ഇടംനേടിയ 16 പേര്‍ ഒത്തുകളിച്ചുവെന്ന ടെന്നിസ് ഇന്‍റഗ്രിറ്റി യൂനിറ്റിന്‍െറ രഹസ്യ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ആരോപണം പുറത്തുവന്നത്.
ഗ്രാന്‍ഡ്സ്ളാം ജേതാക്കളും ഇപ്പോള്‍ ആസ്ട്രേലിയന്‍ ഓപണ്‍ കളിക്കുന്നവരുമായ താരങ്ങള്‍ ഒത്തുകളിച്ചെന്നാണ് വെളിപ്പെടുത്തല്‍. 2007ല്‍ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് എ.ടി.പിയുടെ (അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രഫഷനല്‍സ്) അഴിമതിവിരുദ്ധ സംഘമായ ഇന്‍റഗ്രിറ്റി യൂനിറ്റ് നടത്തിയ അന്വേഷണത്തിലാണ് ഒത്തുകളി നടന്നതായി കണ്ടത്തെിയത്. മുന്‍നിര താരങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഇന്‍റഗ്രിറ്റി യൂനിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ.ടി.പി തുടര്‍നടപടികള്‍ സ്വീകരിക്കാതെ പൂഴ്ത്തിവെക്കുകയായിരുന്നെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യം എ.ടി.പി തലവന്‍ ക്രിസ് കെര്‍മോഡ് നിഷേധിച്ചു.
10 വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ആരോപണം. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷിക്കും. വാതുവെപ്പും ഒത്തുകളിയുമൊന്നും എ.ടി.പി ലളിതവത്കരിച്ചിട്ടില്ല -അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ താരം നികോളെ ഡേവിഡെങ്കോയും അര്‍ജന്‍റീനയുടെ മാര്‍ട്ടിന്‍ വാസലോയും തമ്മിലെ മത്സരം ഒത്തുകളിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് എ.ടി.പി ഇന്‍റഗ്രിറ്റി യൂനിറ്റിനെ അന്വേഷണത്തിന് നിയോഗിച്ചത്. ഇവര്‍ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ളെന്ന് കണ്ടത്തെിയെങ്കിലും മറ്റു പ്രധാന താരങ്ങളിലേക്കും ടൂര്‍ണമെന്‍റുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഒരു വര്‍ഷത്തിനുശേഷം 2008ല്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടില്‍ 72 മത്സരങ്ങളും 28 താരങ്ങളെയുമാണ് പരാമര്‍ശിച്ചത്. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളും സമര്‍പ്പിച്ചു. പക്ഷേ, തുടര്‍നടപടികളൊന്നും എ.ടി.പിയുടെ ഭാഗത്തുനിന്നുണ്ടായില്ളെന്നാണ് ടെന്നിസിനകത്തെ ‘വിസില്‍ ബ്ളോവേഴ്സി’ന്‍െറ വെളിപ്പെടുത്തല്‍. 2009ല്‍ എ.ടി.പി പുതിയ അഴിമതിവിരുദ്ധ നിയമം അവതരിപ്പിച്ചെങ്കിലും മുന്‍ ആരോപണങ്ങളില്‍ നടപടി സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ചില കേന്ദ്രങ്ങളുടെ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കമെന്ന് ‘ബസ്ഫീഡ് ന്യൂസ്’ ആരോപിക്കുന്നു.റഷ്യ, ഇറ്റലി കേന്ദ്രമായ വാതുവെപ്പുകാരാണ് കളിക്കാരെ സമീപിച്ച് മത്സരഫലം മുന്‍കൂട്ടി നിശ്ചയിക്കുന്നത്. ഫലം അട്ടിമറിക്കുന്നതിനായി പ്രമുഖ താരങ്ങള്‍ക്ക് വന്‍തുക നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഒത്തുകളിക്കാരുടെ പേരുകള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ബി.ബി.സി-ബസ്ഫീഡ് റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.