റൊണാള്‍ഡീന്യോ ഞായറാഴ്ച കോഴിക്കോട്ട്
text_fieldsകോഴിക്കോട്: കാല്‍പ്പന്തിനെ നെഞ്ചേറ്റുന്നവര്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പൊന്‍കാലുകളുടെ സ്പര്‍ശനമേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങി. നാഗ്ജി ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ മുഖ്യാതിഥിയായി എത്തുന്ന റൊണാള്‍ഡീന്യോയെ വരവേല്‍ക്കാന്‍ ഫ്ളക്സ് ബാനറുകള്‍ മുതല്‍ പോസ്റ്ററുകളും ബ്രസീല്‍ പതാകയുമൊക്കെയായി നാളുകള്‍ മുമ്പേ കാല്‍പ്പന്തിന്‍െറ ഹൃദയമണ്ണ് തയാറായി. ഞായറാഴ്ച രാവിലെയാണ് ബ്രസീലിയന്‍ ഫുട്ബാള്‍ മാന്ത്രികന്‍ നഗരിയിലെത്തുന്നത്. പെലെയെയും മറഡോണയെയും നെഞ്ചേറ്റിയ ഇന്ത്യന്‍ ഫുട്ബാള്‍ ആവേശത്തിലേക്ക് ആദ്യമായാണ് റൊണാള്‍ഡീന്യോ എത്തുന്നത്. 1952ല്‍ ആരംഭിച്ച് 21 വര്‍ഷം മുമ്പ് നിലച്ചശേഷം നാഗ്ജി ടൂര്‍ണമെന്‍റ്, ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളായി തിരിച്ചുവരുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ബ്രാന്‍ഡ് അംബാസഡറും മുഖ്യാതിഥിയുമാണ് റൊണാള്‍ഡീന്യോ. യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ടീമുകളടക്കം ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് ക്ളബും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരക്കുന്ന നാഗ്ജി ഫുട്ബാളിന് ഫെബ്രുവരി അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കും.
ഞായറാഴ്ച രാവിലെ എട്ടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെുന്ന റൊണാള്‍ഡീന്യോ ചാര്‍ട്ടേഡ് വിമാനം വഴി ഒമ്പതോടെ കരിപ്പൂരിലത്തെും. കോഴിക്കോട് പൗരാവലിയുടെയും വിവിധ ക്ളബുകളുടെയും നേതൃത്വത്തില്‍ വിപുലമായ സ്വീകരണമാണ് സംഘാടകര്‍ ഒരുക്കിയത്. വിമാനത്താവളത്തില്‍ നിന്നും താമസ സൗകര്യമൊരുക്കിയ കടവ് റിസോര്‍ട്ട് വരെ റോഡ് ഷോ ആയാണ് താരത്തെ എത്തിക്കുന്നത്. വൈകുന്നേരം അഞ്ചരക്ക് ബീച്ചിലൊരുക്കിയ പ്രത്യേക വേദിയിലാണ് ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടനം. നാഗ്ജി കുടുംബത്തില്‍ നിന്നും ട്രോഫി സൂപ്പര്‍താരം ഏറ്റുവാങ്ങും. സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് സംഘാടകരായ മൊണ്ട്യാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റിന്‍െറ സഹകരണത്തോടെ ജില്ലാ ഫുട്ബാള്‍ അസോസിയേഷനാണ് സംഘടിപ്പിക്കുന്നത്.
മൈതാനങ്ങള്‍ ഒരുങ്ങുന്നു
സേട്ട് നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഒരുക്കങ്ങള്‍ക്ക് ശരവേഗം. മത്സരങ്ങള്‍ക്കായി കോര്‍പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്. ജോലി 30നകം പൂര്‍ത്തിയാക്കാനാണ് ധാരണ. മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, കല്ലായി ഗവ.ഗണപത് സ്കൂള്‍ ഗ്രൗണ്ട്, ദേവഗിരി കോളജ് ഗ്രൗണ്ട്, ഫാറൂഖ് കോളജ് ഗ്രൗണ്ട് എന്നിവയാണ് പരിശീലന മൈതാനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.