Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബ്ള്‍ഡണ്‍:...

വിംബ്ള്‍ഡണ്‍: ഫെഡറര്‍ക്കും നിഷികോറിക്കും ജയം

text_fields
bookmark_border
വിംബ്ള്‍ഡണ്‍: ഫെഡറര്‍ക്കും നിഷികോറിക്കും ജയം
cancel

വിംബ്ള്‍ഡണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ക്ക് വിംബ്ള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ അനായാസ ജയം. ആദ്യമായി വിംബ്ള്‍ഡണ്‍ കളിക്കാനിറങ്ങിയ ഇംഗ്ളണ്ട് താരം മാര്‍കസ് വില്ലിസിനെയാണ് 6-0, 6-3, 6-4 എന്ന സ്കോറിന് മുന്‍ ചാമ്പ്യന്‍ പരാജയപ്പെടുത്തിയത്. മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തില്‍ ലോക ആറാം നമ്പര്‍ ജപ്പാന്‍െറ നിഷികോറി ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫ്രാന്‍സിന്‍െറ ജൂലിയന്‍ ബെന്നറ്റിനെ തോല്‍പിച്ചു. 4-6ന് ആദ്യ സെറ്റ് കൈവിട്ട ശേഷം ഉജ്ജ്വലമായി തിരിച്ചുവന്നാണ് നിഷികോറി തുടര്‍ച്ചയായ മൂന്നു സെറ്റും പിടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്. (സ്കോര്‍: 4-6, 6-4, 6-4, 6-2).ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ബ്രിട്ടന്‍െറ ഡാനിയല്‍ ഇവാന്‍സ്, ഇറ്റലിയുടെ ആന്ദ്രിയാസ് സെപ്പി എന്നിവരും വനിതകളില്‍ റുമേനിയയുടെ സിമോണ ഹാലെപ്, അമേരിക്കയുടെ ജൂലിയ ബോസ്റപ് എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wimbledon 2016
Next Story