വിംബിൾഡണിൽ വീണ്ടും സെറീന
text_fieldsലണ്ടന്‍: വിംബ്ള്‍ഡണ്‍ കോര്‍ട്ടിലെ ഏഴാം കിരീടവുമായി സെറീന വില്യംസ് 22 ഗ്രാന്‍ഡ്സ്ളാം ചാമ്പ്യന്‍ഷിപ്പോടെ സ്റ്റെഫി ഗ്രാഫിനൊപ്പം. വനിതാ സിംഗ്ള്‍സ് ഫൈനലില്‍ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറിനെ നേരിട്ടുള്ള രണ്ടു സെറ്റില്‍ വീഴ്ത്തിയാണ് (7-5, 6-3) ലോക ഒന്നാം നമ്പറുകാരി ലോകടെന്നിസ് ഓപണ്‍ ഇറയിലെ അതുല്യനേട്ടത്തിനൊപ്പമത്തെിയത്. കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍ഡ്സ്ളാമുകള്‍ നേടി വിംബ്ള്‍ഡണിലെ മണ്ണില്‍ 21ാം കിരീടമണിഞ്ഞ സെറീന ഒരുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റെഫിയുടെ റെക്കോഡിനൊപ്പമത്തെുന്നത്. ഇതിനിടെ, ഈ സീസണില്‍ ആസ്ട്രേലിയന്‍ ഓപണിലും ഫ്രഞ്ച് ഓപണിലും ഫൈനലില്‍ കീഴടങ്ങുകയും ചെയ്തു. അടുത്ത ലക്ഷ്യം, മാര്‍ഗരറ്റ് കോര്‍ട്ടിന്‍െറ 24 ഗ്രാന്‍ഡ്സ്ളാം എന്ന എക്കാലത്തെയും വലിയ റെക്കോഡ്.
ഒന്നാം നമ്പറുകാരിയായ സെറീനക്ക് ശക്തമായ വെല്ലുവിളിയായിരുന്നു കെര്‍ബര്‍. ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെ ഫൈനല്‍ വരെ എത്തിയ ജര്‍മന്‍ താരം ഒന്നാം സെറ്റില്‍ പോരാട്ടം ടൈബ്രേക്കര്‍ വരെയത്തെിച്ചു. പതറിയ സര്‍വുമായി തുടങ്ങിയ കെര്‍ബര്‍ കോര്‍ണര്‍-കോര്‍ണര്‍ ഷോട്ടുകളുമായി സെറീനയെ ഓടിച്ചു. എന്നാല്‍, പോരാടാനുറച്ചിറങ്ങിയ സെറീന കോര്‍ട്ടിനെ പിടിച്ചുകുലുക്കിയ എയ്സുകളിലൂടെയാണ് മറുപടി നല്‍കിയത്. 5-5ന് ഒപ്പമത്തെിയ എതിരാളിയെ അവസാന ഗെയിമിലെ വീഴ്ചകളിലൂടെ സെറീന മലര്‍ത്തിയിട്ടു. രണ്ടാം സെറ്റിലും ഒപ്പത്തിനൊപ്പമായിരുന്നു തുടക്കം. 3-3 വരെ മുന്നേറിയ കെര്‍ബറെ അവസാന ഘട്ടത്തില്‍ ബ്രേക്പോയന്‍റ് നേട്ടത്തോടെ വീഴ്ത്തി സെറീന കരിയറിന് 22 കാരറ്റിന്‍െറ തിളക്കമേകി. ‘ഈ നേട്ടത്തിനായി എത്രമാത്രം കഠിനാധ്വാനം ചെയ്തോ അത്രമാത്രം മാധുര്യമുള്ളതാണ് ഈ ജയം. വീടുപോലെയായിരുന്നു സെന്‍റര്‍ കോര്‍ട്ട്. കഴിഞ്ഞ ദിവസം ഡബ്ള്‍സ് മത്സരത്തിന് കാണിയായത്തെിയാണ് ഞാന്‍ ഇന്നിറങ്ങിയത്’ -മത്സരശേഷം സെറീന പറഞ്ഞു. പുരുഷ ഫൈനലില്‍ ഞായറാഴ്ച ആന്‍ഡി മറെ കാനഡയുടെ മിലോസ് റോണിചിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.