Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോകോവിച് സെമിയില്‍

ദ്യോകോവിച് സെമിയില്‍

text_fields
bookmark_border
ദ്യോകോവിച് സെമിയില്‍
cancel

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം ടോപ്സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും 13ാം സീഡും ഓസ്ട്രിയന്‍ താരവുമായ ഡൊമിനിക് തീമും വനിതകളില്‍ സെറീന വില്ല്യംസും സെമി ഫൈനലില്‍. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിജ് സഖ്യവും ലിയാണ്ടര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് (സ്വിറ്റ്സര്‍ലന്‍ഡ്) സഖ്യവും സെമിയിലത്തെി. ചെക്ക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെയാണ് ദ്യോകോവിച് ക്വാര്‍ട്ടറില്‍ മറികടന്നത്. സ്കോര്‍: 6-3, 7-5, 6-3.  ഡൊമിനിക് തീം ബെല്‍ജിയത്തിന്‍െറ ഡേവിഡ് ഗോഫിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴ്പെടുത്തിയത്( 4-6, 7-6, 6-4, 6-1).

കസാഖിസ്താന്‍െറ യുലിയ പുടിന്‍സേവയെ തോല്‍പ്പിച്ചാണ് അമേരിക്കയുടെ സെറീന വില്യംസ് സെമിയിലത്തെിയത്. സ്കോര്‍: 5-7, 6-4, 6-1.
മിക്സഡ് ഡബ്ള്‍സില്‍ സാനിയ- ഡോഡിജ് സഖ്യം യുങ്ജാന്‍- മാക്സ് മിര്‍നി ജോടിയെ തോല്‍പിച്ചാണ് സെമിയിലത്തെിയത്. സ്കോര്‍: 6-1, 3-6, 10-6. ഫ്രഞ്ച് ജോടിയായ ക്രിസ്റ്റീന മ്ളാഡെനോവിപ്- പിയറിഹ്യൂസ് ഹെര്‍ബര്‍ട്ട് കൂട്ടുകെട്ടുമായാണ് സാനിയയുടെയും കൂട്ടുകാരന്‍െറയും സെമി മത്സരം.
എലീന വെസ്നീന- ബ്രൂണോ സോറസ് ജോടിയെയാണ് പേസും ഹിംഗിസുമടങ്ങിയ സഖ്യം തോല്‍പിച്ചത് (6-4, 6-3).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open
Next Story