ആസ്ത്രേലിയൻ ഒാപൺ: ആദ്യ റൗണ്ടിൽ തോൽവി, മറെ വിരമിച്ചു
text_fieldsമെൽബൺ: ആസ്ത്രേലിയൻ ഒാപണോടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ബ്രിട്ടെൻറ ടെന്നിസ് ഇതിഹാസം ആൻഡി മറെക്ക് വ േദനയോടെ മടക്കം. സ്പെയിനിെൻറ ലോക 17–ാം നമ്പർ താരം റോബർട്ടോ ബൗട്ടിസ്റ്റ ആഗട്ടയോട് ആദ്യ റൗണ്ടിൽ തോറ്റാണ് മറെ വിരമിക്കൽ മത്സരം പൂർത്തിയാക്കിയത്. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ 6–4, 6–4, 6–7 (5), 6–7 (5), 6–2 എന്ന സ്കോറിലായിരുന് നു മറെയുടെ പരാജയം.
ആദ്യ രണ്ട് സെറ്റുകൾ നഷ്ടമാക്കിയെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകൾ പിടിച്ച് കരുത്തുകാട്ടിയ മറെ അഞ്ചാം സെറ്റിൽ സ്പെയിൻ താരത്തോട് അടിയറവ് പറയുകയായിരുന്നു. ഇൗയടുത്ത് ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് മറെ ഇന്നത്തെ മത്സരത്തിന് മുമ്പ് തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
1977ന് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മറെ. 2012ൽ യുഎസ് ഓപ്പണില്‍ സൂപ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് മറേ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും കരിയറിൽ മറേ സ്വന്തമാക്കി. രണ്ട് വിമ്പിള്‍ഡന്‍ കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം ബ്രിട്ടീഷ് സര്‍ക്കാര്‍ ആൻഡി മറെക്ക് സര്‍ പദവി നല്‍കി ആദരിച്ചു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക് സിംഗിള്‍സ് സ്വർണം നേടുന്ന ആദ്യ താരവുമായി മറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.