ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മറെ
text_fieldsമെൽബൺ: ബ്രിട്ടെൻറ ഗ്രാൻഡ്സ്ലാം ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പറുമായ ആൻഡി മറെ കളി മ തിയാക്കുന്നു. പരിക്കിെൻറ വേദനയെ തോൽപിക്കാനാവാതെ വലയുന്ന താരം സീസണിലെ വിംബ്ൾഡ ൺ പോരാട്ടത്തോടെ കളംവിടുമെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന ആസ്ട്രേ ലിയൻ ഒാപണിനുള്ള ഒരുക്കത്തിനിടെയാണ് ടെന്നിസ് ലോകത്തെ ഞെട്ടിച്ച വിരമിക്കൽ പ്രഖ ്യാപനം. ‘ജൂൺ-ജൂൈലയിലെ വിംബ്ൾഡണോടെ ടെന്നിസ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. പക ്ഷേ, ഇനിയും നാല്-അഞ്ച് മാസം കളിക്കാനാവുമെന്ന് ഉറപ്പില്ല’ -മെൽബണിലെ വാർത്തസമ്മേളനത്തിൽ മറെ പറഞ്ഞു.
ഒരു സീസണിലേറെ നീണ്ട ഇടവേളക്കുശേഷം കഴിഞ്ഞ യു.എസ് ഒാപണോടെ തിരിച്ചെത്തിയ താരം രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. ആസ്ട്രേലിയൻ ഒാപൺ ആദ്യ റൗണ്ടിൽ തിങ്കളാഴ്ച കോർട്ടിലിറങ്ങുമെങ്കിലും എത്രമാത്രം മുന്നേറുമെന്ന് ഉറപ്പില്ലാതെയാണ് താരം വാർത്തസമ്മേളനത്തിൽ സംസാരിച്ചത്. വേദന പിന്തുടരുകയാണെങ്കിൽ ടെന്നിസിലെ ബ്രിട്ടീഷ് സൂപ്പർതാരത്തിെൻറ അവസാന ഗ്രാൻഡ്സ്ലാമാവും ഇത്.
ബ്രിട്ടെൻറ മറെ
മൂന്ന് ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞ ആൻഡി മറെ, എട്ടു തവണ റണ്ണർ അപ്പായിരുന്നു. രണ്ട് ഒളിമ്പിക്സ് സ്വർണം നേടി. ഗ്രാൻഡ്സ്ലാമുകളുടെ സെമിയിലും ഫൈനലിലുമായി പലവട്ടം വീണുപോയശേഷം 2012 യു.എസ് ഒാപണിൽ ദ്യോകോവിചിനെ വീഴ്ത്തിയാണ് ആദ്യ കിരീടമണിയുന്നത്. അന്ന് ചരിത്രവുമെഴുതി. 1977ന് ശേഷം ഒരു ഗ്രാൻഡ്സ്ലാം വിജയത്തിനായി കൊതിച്ച ബ്രിട്ടെൻറ െഎതിഹാസിക ചാമ്പ്യൻ പ്രഖ്യാപനമായിരുന്നു അത്. തുടർന്ന് 2013, 2016 വിംബ്ൾഡണും നേടി. നേടിയവയെക്കാൾ നഷ്ടപ്പെട്ട കിരീടങ്ങൾകൊണ്ടാണ് മറെ ആരാധക മനസ്സിലെ ഇഷ്ടക്കാരനായത്.
റോജർ ഫെഡറർ, റഫേൽ നദാൽ, നൊവാക് ദ്യോകോവിച് തുടങ്ങിയ ഇതിഹാസതാരങ്ങളുടെ സമകാലികനായ മറെക്ക് ഇവർക്കിടയിലെ പോരാട്ടത്തിൽ കിരീടമില്ലാത്ത രാജകുമാരനാവാനായിരുന്നു വിധി. ഇതിനിടെയാണ് പരിക്ക് വില്ലൻ വേഷമണിയുന്നത്. 2017 യു.എസ് ഒാപണിൽ ഇടുപ്പിലെ പരിക്ക് കാരണം പിൻവാങ്ങിയ താരം തൊട്ടുപിന്നാലെ ശസ്ത്രക്രിയക്കും വിധേയനായി. ദീർഘാകലത്തെ വിശ്രമത്തിനു ശേഷമാണ് കഴിഞ്ഞ യു.എസ് ഒാപണിൽ കോർട്ടിലിറങ്ങിയത്.
‘20 മാസം വേദനയിലായിരുന്നു എെൻറ ലോകം. കഴിഞ്ഞ ആറുമാസമാണ് കളിച്ച് തുടങ്ങിയത്. പക്ഷേ, എനിക്ക് സന്തോഷം പകരും വിധം കളിക്കാനായിട്ടില്ല. വിരമിച്ചാലും വേദനയില്ലാതെ ജീവിക്കാൻ ഒരു ശസ്ത്രക്രിയകൂടി വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം’ -മറെ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കണ്ണീർകൊണ്ട് പലതവണ മറെയുടെ വാക്കുകൾ മുറിഞ്ഞു. ടെന്നിസ് താരങ്ങളായ ആൻഡി റോഡിക്, മാർടിൻ ഡെപോട്രോ, സാനിയ മിർസ, ബില്ലി ജീൻ കിങ്, കിം ൈക്ലസ്റ്റേഴ്സ് തുടങ്ങിയവർ പിന്തുണയും ആശംസയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.