ഓസീസ് ടെന്നിസ് ഇതിഹാസം ആഷ്ലി കൂപ്പർ അന്തരിച്ചു
text_fieldsബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം ആഷ്ലി കൂപ്പർ (83) അന്തരിച്ചു. നാല് ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞ് ലോക ഒന്നാം നമ്പർ താരമയിരുന്ന കൂപ്പറിനെ ഒാസീസ് ടെന്നിസിലെ ആദ്യകാല സൂപ്പർതാരമായാണ് വിശേഷിപ്പിക്കുന്നത്. 23ാം വയസ്സിൽ കളി മതിയാക്കിയ ശേഷം ഓസീസ് ടെന്നിസ് ഭരണ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു.
1957-1959 കാലഘട്ടമായിരുന്നു ആഷ്ലി കൂപ്പറുടെ സുവർണ കാലം. 1957ൽ ആസ്ട്രേലിയ ഓപണിലൂടെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞു. പിന്നാലെ 1958ൽ മൂന്ന് കിരീടങ്ങളിലും (ആസ്ട്രേലിയൻ, വിംബ്ൾഡൺ, യു.എസ് ഓപൺ) മുത്തമിട്ടു. ഫ്രഞ്ച് ഓപണിൽ തുടർച്ചയായി മൂന്ന് വർഷം സെമിയിൽ പുറത്തായി.
1957ൽ ആസ്ട്രേലിയയെ ഡേവിസ് കപ്പ് കിരീട വിജയത്തിലേക്ക് നയിക്കുേമ്പാൾ നായക വേഷം ഈ മെൽബൺ സ്വദേശിക്കായിരുന്നു. അടുത്തവർഷം ഡേവിഡ് കപ്പ് കൈവിട്ടതിനു പിന്നാലെ 23ാം വയസ്സിൽ വിരമിക്കലും പ്രഖ്യാപിച്ചു. അരക്കെട്ടിലെ പരിക്ക് കാരണം തിരിച്ചെത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു അകാലത്തിലെ വിരമിക്കൽ. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞ ആഷ്ലി കൂപ്പർ ടെന്നിസ് സംഘടകനായും ശ്രദ്ധപതിപ്പിച്ചു. ആസ്ട്രേലിയൻ ടെന്നിസിലെ സുപ്രധാന പദ്ധതികൾക്കും കൂപ്പറിെൻറ സംഘാടക മികവ് ചുക്കാൻ പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.