Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസെറീന വില്യംസ്...

സെറീന വില്യംസ് ആസ്ട്രേലിയൻ ഓപണിൽ നിന്ന് പിൻമാറി

text_fields
bookmark_border
സെറീന വില്യംസ് ആസ്ട്രേലിയൻ ഓപണിൽ നിന്ന് പിൻമാറി
cancel

മെൽബൺ: ഈ മാസം നടക്കുന്ന ആസ്ട്രേലിയൻ ഒാപണിൽ നിന്നും സെറീന വില്യംസ് പിന്മാറി. പ്രസവ ശേഷം കളത്തിൽ തിരിച്ചെത്തിയ 36 കാരിയായ െസറീന കഴിഞ്ഞ ആഴ്ച  ആദ്യ മത്സരത്തിനായി കോർട്ടിലിറങ്ങിയിരുന്നു. അന്ന് സെറീനക്ക് ജയിക്കാനായിരുന്നില്ല. പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച്​ ഒാ​പ​ൺ ചാ​മ്പ്യ​ൻ ലാ​ത്വി​യ​യു​ടെ 20കാ​രി ജെ​ലീ​ന ഒ​സ്​​റ്റ​പെ​ൻ​കോ​യാ​ണ്​ സെ​റീ​ന​യെ വീ​ഴ്​​ത്തി​യ​ത്.

"എനിക്ക് മത്സരിക്കാം. പക്ഷെ വെറുതെ മത്സരിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്, നന്നായി തിളങ്ങാൻ താൻ ആഗ്രഹിക്കുന്നു. എനിക്ക് കുറച്ച് സമയം വേണം- സെറീന വ്യക്തമാക്കി.

2017ലെ ആസ്ട്രേലിയൻ ഒാപണിൽ സെറീനയായിരുന്നു ജേത്രി. എട്ടുമാസം ഗർഭിണിയായിരിക്കെയാണ് െസറീന അന്ന് കളിക്കാനിറങ്ങിയത്. നേരത്തേ പരിക്ക് കാരണം ബ്രിട്ടീഷ് താരം ആൻഡി മുറെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ജനുവരി 15നാണ് ടൂർണമ​​​െൻറ് ആംരഭിക്കുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsaustralian openmalayalam newssports news
News Summary - Australian Open 2018: Serena Williams withdraws from tournament -Sports news
Next Story