Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2020 6:33 PM GMT Updated On
date_range 27 Jan 2020 6:33 PM GMTനദാൽ ക്വാർട്ടറിൽ; ഗഫ് പുറത്ത്
text_fieldsbookmark_border
മെൽബൺ: ആതിഥേയ താരം നിക് കിർഗിയോസിെൻറ കനത്ത വെല്ലുവിളി അതിജീവിച്ച് ലോക ഒന്നാം നമ്പർ ടെന്നിസ് താരം റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപൺ ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്നര മ ണിക്കൂർ നീണ്ട പോരാട്ടത്തിൽ കിർഗിയോസിനെ 6-3, 3-6, 7-6, 7-6ന് കീഴടക്കിയാണ് സ്പാനിഷ് താരം 12ാം ആസ്ട്രേലിയൻ ഓപൺ ക്വാർട്ടർ ബെർത്തുറപ്പിക്കുന്നത്. ഗേൽ മോൺഫിൽസിനെ തോൽപിച്ചെത്തുന്ന ഡെമിനിക് തീമാണ് ക്വാർട്ടറിൽ നദാലിെൻറ എതിരാളി (6-2, 6-4, 6-4).
റഷ്യയുടെ ആന്ദ്രേ റുബലേവിനെ തോൽപിച്ച് ജർമൻ താരം അലക്സാണ്ടർ സ്വരേവും ക്വാർട്ടറിലെത്തി. സ്കോർ: 6-4, 6-4, 6-4. വനിതകളുടെ സിംഗ്ൾസിൽ സിമോണ ഹാലപും ഗാർബിൻ മുഗുരുസയും അവസാന എട്ടുപേരിൽ ഇടം പിടിച്ചു. ഞായറാഴ്ച നടന്ന മത്സരങ്ങളിൽ റോജർ ഫെഡറർ, നൊവാക് ദ്യോകോവിച് എന്നിവരും ക്വാർട്ടറിൽ കടന്നു. വനിതകളിൽ ജയൻറ് കില്ലറായി കുതിച്ച കോകൊ ഗഫ് പ്രീക്വാർട്ടറിൽ പുറത്തായി. നാട്ടുകാരി സോഫിയ കെനിനാണ് തോൽപിച്ചത്. സ്കോർ: 6-7, 6-3, 6-0.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story