ഞെട്ടിച്ച് അമാൻഡ; ചാമ്പ്യൻ വോസ്നിയാകിയെ അട്ടിമറിച്ച് ഷറപോവ
text_fieldsമെൽബൺ: റോജർ ഫെഡറർ, റഫേൽ നദാൽ, ആഞ്ജലിക് കെർബർ, മരിയ ഷറപോവ, മരിൻ സിലിച്, സ്ലൊവയ് ൻ സ്റ്റീഫൻസ് എന്നിവരുടെ വിജയഗാഥ തുടർന്ന അഞ്ചാം ദിനത്തിൽ ആസ്ട്രേലിയ ഒാപണിൽ താ രമായത് ഒരു കൗമാരക്കാരി. വനിത സിംഗ്ൾസിൽ 11 സീഡായ അറിന സബലങ്കയെ നേരിട്ടുള്ള സെറ്റ ുകളിൽ അട്ടമറിച്ച അമേരിക്കയുടെ 17കാരി അമൻഡ അനിസിമോവ മാർഗരറ്റ് കോർട് അറീനയിൽ താരമായി.
ലോകറാങ്കിങ്ങിൽ 87ാം നമ്പറുകാരിയായി കോർട്ടിലിറങ്ങിയ അമൻഡ 6-3, 6-2 സെറ്റിനാണ് കളി ജയിച്ചത്. 2000ന് ശേഷം പിറന്ന ഒരു താരം ആദ്യമായി ഗ്രാൻഡ്സ്ലാം നാലാം റൗണ്ടിൽ കടക്കുന്നുവെന്ന ചരിത്രം കുറിച്ചാണ് അമൻഡയുടെ ജൈത്രയാത്ര. നാലാം റൗണ്ടിൽ മുൻ വിംബ്ൾഡൺ ചാമ്പ്യൻ പെട്ര ക്വിറ്റോവയാണ് എതിരാളി.
അതേസമയം, സൂപ്പർതാരങ്ങളുടെ പോരാട്ടത്തിൽ നിലവിലെ വനിത വിഭാഗം ജേത്രിയും മൂന്നാം സീഡുമായ കരോലിൻ വോസ്നിയാകിയെ അട്ടിമറിച്ചു. 30ാം റാങ്കുകാരിയായ ഷറപോവെയ 6-4, 4-6, 6-3 സ്കോറിനാണ് വീഴ്ത്തിയത്. ആഞ്ജലിക് കെർബർ, സ്റ്റീഫൻസ്, പവ്ല്യൂചെേങ്കാവ, പെട്രോ ക്വിറ്റോവ എന്നിവരും നാലാം റൗണ്ടിൽ കടന്നു.
പുരുഷ സിംഗ്ൾസിൽ റഫേൽ നദാൽ ആതിഥേയ താരം ഡി മിനുവറിനെയും (6-1, 6-2, 6-4), റോജർ ഫെഡറർ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സിനെയും (6-2, 7-5, 6-2) തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.