ആസ്ട്രേലിയൻ ഓപൺ; സ്വരേവിനെ വീഴ്ത്തി ഡൊമിനിക് തീം
text_fieldsമെൽബൺ: ഗ്രാൻഡ്സ്ലാം കോർട്ടിലെ പുതുതലമുറയുടെ സെമി ഫൈനലിൽ ജയിച്ച് ഓസ്ട്രിയയ ുടെ ഡൊമിനിക് തീം ആസ്ട്രേലിയൻ ഒാപൺ ഫൈനലിന്. അഞ്ചാം സീഡുകാരനായ തീം, ജർമനിയുടെ ഏ ഴാം സീഡ്താരം അലക്സാണ്ടർ സ്വരേവിനെ നാല് സെറ്റ് അങ്കത്തിൽ വീഴ്ത്തിയാണ് കരിയറി ലെ ആദ്യ ഓസീസ് ഓപൺ ഫൈനൽ പ്രവേശനം നേടിയത്. സ്കോർ: 3-6, 6-4, 7-6 (7-3), 7-6 (7-4). കിരീടപ്പോരാട്ടത്തിൽ നി ലവിലെ ചാമ്പ്യനും രണ്ടാം റാങ്കുകാരനുമായ നൊവാക് ദ്യോകോവിചാണ് എതിരാളി.
ശനിയാഴ് ച വനിതകളുടെ സിംഗ്ൾസ് ഫൈനലിൽ അമേരിക്കയുടെ േസാഫിയ കെനിനും സ്പെയിനിെൻറ ഗർബിൻ മുഗരുസയും ഏറ്റുമുട്ടും. സെമിയിൽ മുൻനിര താരങ്ങളെ അട്ടിമറിച്ചാണ് ഇരുവരും ഫൈനലിൽ ഇടംപിടിച്ചത്. 21കാരിയായ സോഫിയയുടെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലാണിത്, കരിയറിലെ മൂന്നാം ആസ്ട്രേലിയൻ ഓപൺ പങ്കാളിത്തവും. രണ്ട് ഗ്രാൻഡ്സ്ലാം കിരീടം ചൂടിയതാണെങ്കിലും നിലവിലെ സീഡില്ലാതെയാണ് മുഗുരുസയുടെ വരവ്.
തളരാത്ത പോരാളി
റാഫേൽ നദാലിന് മടക്ക ടിക്കറ്റ് നൽകിയ അതേ ഉശിരോടെയായിരുന്നു ഡൊമിനിക് തീം റോഡ് ലാവർ അറീന അടക്കിവാണത്. ആദ്യ സെറ്റിൽ അടിതെറ്റിയെങ്കിലും അതൊരു സ്റ്റാർട്ടിങ് ട്രബ്ൾ മാത്രമായിരുന്നു. തളരാത്ത പോരാളിയെന്ന് തെളിയിക്കുന്നതായിരുന്നു തീമിെൻറ ശരീരഭാഷ. ഒന്നാം സെറ്റിൽ ആദ്യ ഗെയിമിൽതന്നെ ബ്രേക്ക്പോയൻറ് വഴങ്ങിയെങ്കിലും ഉടൻ തിരിച്ചടിച്ച് തീം ഒപ്പമെത്തി.
പക്ഷേ, രണ്ടു തവണകൂടി ബ്രേക്ക് ചെയ്ത് സ്വരേവ് ലീഡ് നേടി. പിന്നെ തുടർച്ചയായി മൂന്ന് സെറ്റും ജയിച്ചായിരുന്നു തീം തീപ്പൊരിയായത്. രണ്ടാം സെറ്റിൽ, സ്വരേവിെൻറ മൂളിപ്പറക്കുന്ന സർവുകൾക്ക് മുന്നിൽ പതറാതെ നിലയുറപ്പിച്ച തീം രണ്ട് ബ്രേക്ക്പോയൻറിലൂടെ സെറ്റ് പിടിച്ചു. മൂന്നും നാലും സെറ്റിൽ ഒപ്പത്തിനൊപ്പമായിരുന്നു കുതിപ്പ്. ഒടുവിൽ ടൈബ്രേക്കറിലെ ബലപരീക്ഷണത്തിൽ തീമിെൻറ തളരാത്ത വീര്യത്തിനായിരുന്നു ജയം.
ആസ്ട്രേലിയൻ ഓപണിൽ ഏഴുതവണ കിരീടം ചൂടി ദ്യോകോവിചിനെ ഞായറാഴ്ച നേരിടുേമ്പാൾ അട്ടിമറിയാവും തീമിെൻറ സ്വപ്നം. 2011ൽ ഇവിടെ ആദ്യ കിരീടമണിഞ്ഞ ദ്യോകോ, ഹാട്രിക് ചാമ്പ്യൻപട്ടത്തിനാണ് മെൽബണിൽ ലക്ഷ്യമിടുന്നത്. തോൽവിയറിയാതെ 12 മത്സരം പിന്നിട്ടാണ് ദ്യോകോയുടെ ഫൈനൽ വരവെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.