ദ്യോകോവിച്, സെറീന ക്വാർട്ടറിൽ; ഹാലപ്, സ്വരേവ് പുറത്ത്
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. പുരുഷ വിഭാഗത്തിൽ ടോപ് സീ ഡ് സെർബിയയുടെ നൊവാക് ദ്യോകോവിച് എട്ടാം സീഡ് ജപ്പാെൻറ കെയ് നിഷികോറിയെയും രണ ്ടാം സീഡ് സ്പെയിനിെൻറ റാഫേൽ നദാൽ സീഡില്ലാതാരം അമേരിക്കയുടെ ഫ്രാൻസിസ് തിയോഫോ യെയും 14ാം സീഡ് ഗ്രീസിെൻറ സ്റ്റെഫാനോ സിറ്റ്സിപാസ് 22ാം സീഡ് സ്പെയിനിെൻറ റോബർേ ട്ടാ ബൗറ്റിസ്റ്റയെയും 16ാം സീഡ് കാനഡയുടെ മിേലാസ് റവോണിച് 28ാം സീഡ് ഫ്രാൻസിെൻറ ലൂകാസ് പൗയില്ലെയെയും നേരിടും.
വനിതകളിൽ നാലാം സീഡ് ജപ്പാെൻറ നവോമി ഒസാക-ആറാം സീഡ് യുക്രെയ്നിെൻറ എലീന സ്വിറ്റോലിന, ഏഴാം സീഡ് ചെക് റിപ്പബ്ലിക്കിെൻറ കരോലിന പ്ലിറ്റ്സ്കോവ-16ാം സീഡ് അമേരിക്കയുടെ സെറീന വില്യംസ്, എട്ടാം സീഡ് ചെക് റിപ്പബ്ലിക്കിെൻറ പെട്ര ക്വിറ്റോവ-15ാം സീഡ് ആസ്ട്രേലിയയുടെ ആഷ് ലീഗ് ബാർതി, സീഡില്ലാ താരങ്ങളായ റഷ്യയുടെ അനസ്താസിയ പാവ്ല്യുചെേങ്കാവ-അമേരിക്കയുടെ ഡാനിയേല റോസ് കോളിൻസ് എന്നിവർ തമ്മിലാണ് ക്വാർട്ടർ.
ഏഴാം കിരീടം തേടുന്ന ദ്യോകോവിച് പ്രീക്വാർട്ടറിൽ 6-4, 6-7, 6-2, 6-2ന് 15ാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ തോൽപിച്ചപ്പോൾ നിഷികോറി രണ്ട് സെറ്റിന് പിറകിൽനിന്നശേഷം തിരിച്ചടിച്ച് 23ാം സീഡ് സ്പെയ്നിെൻറ പാബ്ലോ കറേനോ ബുസ്റ്റയെ കീഴടക്കുകയായിരുന്നു. സ്കോർ: 6-7, 4-6, 7-6, 6-4, 7-6. അഞ്ച് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലായിരുന്നു നിഷികോറിയുടെ വിജയം. പൗയില്ലെ 6-7, 6-4, 7-5, 7-6ന് 11ാം സീഡ് ക്രൊയേഷ്യയുടെ ബോർന കോറിചിനെ വീഴ്ത്തിയപ്പോൾ നാലാം സീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തായിരുന്നു റവോണിചിെൻറ മുന്നേറ്റം. സ്കോർ: 6-1, 6-1, 7-6. മത്സരത്തിൽ അേമ്പ നിറംമങ്ങിയ സ്വരേവ് എട്ടുതവണയാണ് റാക്കറ്റ് നിലത്തെറിഞ്ഞ് അരിശം തീർത്തത്.
റെക്കോഡ് ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന ടോപ് സീഡ് റുമാനിയയുടെ സിമോണ ഹാലപിനെ വീഴ്ത്തിയാണ് മുന്നേറിയത്. സ്കോർ: 6-1, 4-6, 6-4. ഒസാക 13ാം സീഡ് ലാത്വിയയുടെ അനസ്താസിയ സെവസ്തോവയെ 4-6, 6-3, 6-4ന് തോൽപിച്ചപ്പോൾ പ്ലിറ്റ്സ്കോവ 6-3, 6-1ന് സ്പെയ്നിെൻറ ഗാർബിൻ മുഗുരുസയെ തകർത്തു. സ്വിറ്റോലിന 6-2, 1-6, 6-1ന് 17ാം സീഡ് അമേരിക്കയുെട മാഡിസൺ കീസിനെയാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.