ആസ്ട്രേലിയൻ ഓപൺ: സാനിയ മിക്സഡ് ഡബ്ൾസിനില്ല
text_fieldsമെൽബൺ: അമ്മയായി ടെന്നീസ് കോർട്ടിലേക്ക് അത്യുഗ്രൻ തിരിച്ചുവരവ് നടത്തിയ സാനിയ മ ിർസ ആസ്ട്രേലിയൻ ഓപണിെൻറ മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ മത്സരിക്കില്ല. വലതു കാ ലിന് പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്നാണ് സാനിയ പിന്മാറിയത്. ഇന്ത്യയുടെതന്നെ രോഹൻ ബൊപ്പണ്ണയായിരുന്നു പങ്കാളി. എന്നാൽ, ഹൊബാർട്ട് ഇൻറർനാഷനലിൽ കിരീടമുയർത്തിയ നാദിയ കിച്നോക്കിനൊപ്പം വനിതകളുടെ ഡബ്ൾസിൽ സാനിയ വ്യാഴാഴ്ച മാറ്റുരക്കും.
ഇന്തോ- അമേരിക്കൻ താരമായ രാജീവ് റാമിനൊപ്പം മിക്സഡ് ഡബ്ൾസിൽ കളത്തിലിറങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, രാജീവിന് അസുഖമായതിനെത്തുടർന്ന് ബൊപ്പണ്ണക്കൊപ്പം ചേർന്നു. ബൊപ്പണ്ണ കിച്നോക്കിനൊപ്പം മിക്സഡ് ഡബ്ൾസ് കളിക്കും. മകൻ ഇസാന് ജന്മം നൽകാനായി രണ്ടുവർഷത്തോളം ടെന്നിസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ മടങ്ങിവരവിൽ കളിച്ച ആദ്യ ടൂർണമെൻറിൽ തന്നെ ജേതാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.