ആസ്ട്രേലിയൻ ഒാപൺ: വീനസ് പുറത്ത്; നദാലിന് വിജയത്തുടക്കം
text_fieldsമെൽബൺ: സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെൻറായ ആസ്ട്രേലിയൻ ഒാപണിന് തുടക്കമായപ്പോൾ ആദ്യ ദിവസം തന്നെ അട്ടിമറികൾ. വനിത വിഭാഗത്തിലാണ് ശ്രദ്ധേയമായ അട്ടിമറികൾ അരങ്ങേറിയത്. ഏഴ് തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനും അഞ്ചാം സീഡുമായ അമേരിക്കയുടെ വീനസ് വില്യംസും നിലവിലെ യു.എസ് ഒാപൺ ജേത്രി അമേരിക്കയുടെ തന്നെ സ്ലോണെ സ്റ്റീഫൻസുമാണ് ആദ്യദിനം തന്നെ പുറത്തായത്. അതേസമയം, പുരുഷ വിഭാഗത്തിൽ ടോപ് സീഡും മുൻ ജേതാവുമായ സ്പെയിനിെൻറ റാഫേൽ നദാൽ, മൂന്നാം സീഡ് റഷ്യയുടെ ഗ്രിഗേർ ദിമിത്രോവ് എന്നിവർ ഒന്നാം റൗണ്ട് പിന്നിട്ടപ്പോൾ വനിതകളിൽ രണ്ടാം സീഡ് കരോലിൻ വോസ്നിയാക്കി, നാലാം സീഡ് എലീന സ്വിറ്റോലിന, ഏഴാം സീഡ് ഫ്രഞ്ച് ഒാപൺ ജേത്രി യെലേന ഒസ്റ്റപെേങ്കാ തുടങ്ങിയവരും ജയത്തോടെ തുടങ്ങി.
വീനസിനെ 6--3, 7--5ന് സ്വിറ്റ്സർലൻഡിെൻറ ബെലിൻഡ െബൻസിച്ചാണ് തോൽപിച്ചത്. സെറീന വില്യംസ് ടൂർണമെൻറിനെത്തിയിട്ടില്ല. ഇതോടെ 1997നുശേഷം രണ്ടാം റൗണ്ടിൽ വില്യംസ് സഹോദരിമാർ ആരുമില്ലാത്ത ടൂർണമെൻറായി ഇത്തവണ. ഒരു വാംഅപ് മത്സരം പോലും കളിക്കാതെയെത്തിയ നദാൽ അനായാസമാണ് ആദ്യ റൗണ്ട് കടന്നത്. 6--1, 6-1, 6--1ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിെൻറ വിക്ടർ എസ്രടല്ല ബർഗോസിനെയാണ് റോഡ് ലേവർ അറീനയിൽ നദാൽ തകർത്തത്.
ഭാംബ്രി ആദ്യറൗണ്ടിൽ പുറത്ത്
മെൽബൺ: യോഗ്യത നേടിയെത്തിയ ഇന്ത്യയുടെ യുകി ഭാംബ്രി ആസ്ട്രേലിയൻ ഒാപണിൽ ആദ്യ റൗണ്ട് കടക്കാതെ പുറത്ത്. മുൻ ഫൈനലിസ്റ്റും വെറ്ററൻ താരവുമായ സൈപ്രസിെൻറ മാർകോസ് ബാഗ്ദത്തീസിനോടാണ് ആദ്യ സെറ്റ് നേടിയ ശേഷം ഭാംബ്രി മുട്ടുമടക്കിയത്. സ്കോർ: 6-7, 4-6, 3-6. മുമ്പ് രണ്ട് തവണ ടൂർണമെൻറിന് യോഗ്യത നേടിയപ്പോഴും ആദ്യ റൗണ്ടിൽ വീണിരുന്ന ഭാംബ്രി ഇത്തവണ 2006ൽ ഇവിടെ റണ്ണറപ്പായ ബാഗ്ദത്തീസിനെതിരെ ആദ്യ സെറ്റ് ൈടബ്രേക്കറിൽ നേടി മികച്ച തുടക്കമിെട്ടങ്കിലും പിന്നീട് അതേ ഫോം നിലനിർത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.