ആസ്ട്രേലിയൻ ഒാപൺ: ദ്യോകോവിച് x നദാൽ ഫൈനൽ
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഒാപൺ പുരുഷ സിംഗ്ൾസ് ഫൈനലിൽ നൊവാക് ദ്യോകോവിച്-റാഫേൽ നദാൽ കിരീടപ്പോരാട്ടം. േടാപ്സീഡായ സെർബ് താരം രണ്ടാം സെമിയിൽ ഫ്രഞ്ച്താരം ലൂകാസ് പൗളിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സെമിയിൽ കടന്നത്. സ്കോർ: 6-0, 6-2, 6-2. കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ സെമിവരെയെത്തിയ പൗളിയെ ഒരു മണിക്കൂർ 23 മിനിറ്റ് നീണ്ട അങ്കത്തിലാണ് ദ്യോകോ മടക്കി അയച്ചത്. എതിരാളിക്ക് നാലു പോയൻറുകൾ മാത്രം വിട്ടുകൊടുത്തപ്പോൾ ഏഴ് സർവ് ബ്രേക്കുകളുമായി ദ്യോകോ പൂർണ മേധാവിത്വം നേടി.
മുഖാമുഖം 27-25
12 വർഷത്തിലേറെ പാരമ്പര്യമുള്ള വൈരത്തിനാണ് വീണ്ടും മെൽബൺ കോർെട്ടാരുക്കുന്നത്. 2006 ഫ്രഞ്ച് ഒാപൺ ക്വാർട്ടറിലായിരുന്നു ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് നദാൽ ജയിച്ചു. ഇതുവരെയായി ആകെ 52 മത്സരങ്ങൾ. 27 ജയം ദ്യോകോവിച്ചിന്. 25 എണ്ണം നദാലിനും. 2012 ആസ്ട്രേലിയൻ ഒാപൺ ഫൈനലായിരുന്നു ഇതിൽ ചരിത്രപ്രധാനം. ആറു മണിക്കൂർ നീണ്ട ഉഗ്രപോരാട്ടത്തിൽ ദ്യോകോവിച് കിരീടമണിഞ്ഞു. അതിനു ശേഷം ആദ്യമായാണ് മെൽബണിൽ ഇരുവരും ഏറ്റുമുട്ടുന്നത്. ദ്യോകോവിച്ചിന് 15ാമത്തെയും നദാലിന് 18ാമത്തെയും ഗ്രാൻഡ്സ്ലാം കിരീടമാണ് ലക്ഷ്യം. ഞായറാഴ്ച ഉച്ച രണ്ടിനാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.