ആസ്ട്രേലിയൻ ഓപൺ: മൂന്നാം റൗണ്ടിൽ ഗഫ്-ഒസാക പോരാട്ടം
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിെൻറ മൂന്നാം റൗണ്ടിൽ സൂപ്പർ സെൻസേഷൻ പോരാട്ടം. മു ൻ ചാമ്പ്യൻ വീനസ് വില്യംസിനെ ആദ്യ റൗണ്ടിൽ അട്ടിമറിച്ച അമേരിക്കൻ കൗമാരക്കാരി കോകൊ ഗഫും, നിലവിലെ ഓസീസ് ഓപൺ ചാമ്പ്യൻ ജപ്പാെൻറ നവോമി ഒസാകയും തമ്മിലാണ് പോരാട്ടം. രണ് ടാം റൗണ്ടിൽ ചൈനയുടെ സയ്സായ് ഴെങ്ങിനെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തി ഒസാക മൂന്നാം റൗ ണ്ടിലേക്ക് അനായാസ എൻട്രി നേടി (സ്കോർ: 6-2, 6-4). എന്നാൽ, ജയൻറ് കില്ലർ പരിവേഷവുമായി കുത ിക്കുന്ന അമേരിക്കയുടെ 15കാരി ഗഫ് റുമേനിയയുടെ സൊറാന ക്രിസ്റ്റിയയോട് ആദ്യ സെറ്റി ൽ പതറിയെങ്കിലും പിന്നീട് താളം വീണ്ടെടുത്തു.
ഫോർഹാൻഡിലും സർവിലും പിഴവുകൾ വരു ത്തിയ ഗഫ് രണ്ടും മൂന്നും സെറ്റിലൂടെ റുമേനിയക്കാരിയെ പിടിച്ചുകെട്ടി. സ്കോർ 4-6, 6-3, 7-5. രണ്ടാം സെറ്റിൽ ക്രിസ്റ്റിയക്ക് സർവ് പിഴച്ചപ്പോൾ, ബ്രേക്ക് പോയൻറിലൂടെ കുതിച്ച ഗഫ് കളി ജയിച്ചു മൂന്നാം റൗണ്ട് ഉറപ്പാക്കി.
കഴിഞ്ഞ വിംബ്ൾഡണിലും ഇക്കുറി ആസ്ട്രേലിയയിലും വീനസ് വില്യംസിന് ആദ്യ റൗണ്ടിൽ മടക്ക ടിക്കറ്റ് നൽകിയാണ് ഗഫ് താരമായത്.
മാരത്തൺ അങ്കങ്ങൾ
അട്ടിമറികളൊന്നും കാണാത്ത മൂന്നാം ദിനം, നാലു മണിക്കൂർ കടന്ന രണ്ട് പോരാട്ടങ്ങൾകൊണ്ടാണ് ശ്രദ്ധനേടിയത്. പുരുഷ സിംഗ്ൾസിൽ 18ാം സീഡായ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ അമേരിക്കയുടെ യുവതാരം ടോമി പോൾ അഞ്ച് സെറ്റ് മാരത്തൺ അങ്കത്തിനൊടുവിൽ പിടിച്ചുകെട്ടി. യു.എസ് ഓപൺ സെമി ഫൈനലിസ്റ്റും മുൻനിരക്കാരനുമായ ദിമിത്രോവിനെതിരെ ആദ്യ രണ്ടു സെറ്റിലും ജയം ടോമി പോളിനായിരുന്നു.
എന്നാൽ, തിരിച്ചടിച്ച ബൾഗേറിയൻ താരം കളി ഒപ്പത്തിനൊപ്പമാക്കി. ഒടുവിൽ അവസാന സെറ്റ് ടൈബ്രേക്കറിലെ ഒറ്റക്കുതിപ്പിലൂടെ 22കാരനായ ടോമി പിടിച്ചു. കരിയറിൽ മൂന്ന് ഗ്രാൻഡ്സ്ലാമിെൻറ പരിചയവുമായാണ് അമേരിക്കൻ താരം കന്നി ആസ്ട്രേലിയൻ ഓപണിനെത്തുന്നത്. രണ്ടാം റൗണ്ടിൽ 4.20 മണിക്കൂർ നീണ്ട കളിക്കൊടുവിൽ അട്ടിമറി ജയവുമായി അത് മധുരിതമാക്കി.
രാത്രി സെഷനിലായിരുന്നു മറ്റൊരു മാരത്തൺ അങ്കം. നാട്ടുകാരുടെ പിന്തുണയിൽ ഉജ്ജ്വലമായി കളിച്ച ആസ്ട്രേലിയയുടെ ജോർഡൻ തോംസൺ ഇറ്റലിയുടെ 12ാം നമ്പർ താരം ഫാബിയോ േഫാഗ്നിനിക്കെതിരെ ആദ്യരണ്ട് സെറ്റിലും വീണെങ്കിലും പിന്നീട് തിരിച്ചടിച്ച് ഒപ്പമെത്തി. എന്നാൽ, അഞ്ചാം സെറ്റ് ടൈബ്രേക്കറിലൂടെ ഇറ്റലിക്കാരൻ സ്വന്തമാക്കി. 4.05 മണിക്കൂർ അങ്കത്തിനൊടുവിലാണ് കളി തീരുമാനമായത്. സ്കോർ: 7-6, 6-1, 3-6, 4-6, 7-6.
ബുധനാഴ്ചത്തെ മറ്റു മത്സരങ്ങളിൽ നൊവാക് ദ്യോകോവിച്, റോജർ ഫെഡറർ, മിലോസ് റോണിച്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, മരിൻ സിലിച് എന്നിവർ പുരുഷ വിഭാഗത്തിലും, ഒന്നാം സീഡായ ആഷ്ലി ബാർതി, പെട്ര ക്വിറ്റോവ, സെറീന വില്യംസ്, മാഡിസൺ കീസ്, കരോലിൻ വോസ്നിയാകി എന്നിവർ വനിത സിംഗ്ൾസിലും മൂന്നാം റൗണ്ടിൽ കടന്നു.
ജപ്പാെൻറ ടാറ്റ്സുമ ഇറ്റോയെ 6-1, 6-4, 6-2 സ്കോറിനാണ് ദ്യോകോ തോൽപിച്ചത്. ഫെഡറർ സെർബിയയുടെ ഫിലിപ് ക്രജിനോവിചിനെയും (6-1, 6-4, 6-1), സെറിന വില്യംസ് സ്ലൊവേനിയയുടെ ടമാര സിഡാസെകിനെയും (6-2, 6-3) തോൽപിച്ചു. പുരുഷ ഡബ്ൾസിൽ ഇന്ത്യ ദിവിജ് ശരൺ- ആർടം സിറ്റാക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.