ആസ്ട്രേലിയൻ ഒാപൺ:അടിതെറ്റാതെ സൂപ്പർ താരങ്ങൾ
text_fields
മെൽബൺ: അട്ടിമറികളും തിരിച്ചടികളുമില്ലാതെ ആസ്ട്രേലിയൻ ഒാപൺ പോരാട്ടം മൂന്നാ ം റൗണ്ടിലേക്ക്. കിരീടഫേവറിറ്റുകളായെത്തിയ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ, റഫേൽ നദ ാൽ, ആഞ്ജലിക് കെർബർ, മരിയ ഷറപോവ, കരോലിൻ വോസ്നിയാകി എന്നിവർ മൂന്നാം റൗണ്ടിലെ ത്തി. പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ഫെഡററെ വിറപ്പിച്ച ശേഷം കീഴടങ്ങിയ ബ്രിട്ടെൻറ ഡാ ൻ ഇവാൻസിനായിരുന്നു കഴിഞ്ഞ ദിവസത്തെ കൈയടികൾ ഏറെയും.
189 റാങ്കുകാരനായ ഇവാൻസ് കോ ർട്ടിെൻറ മറുപാതിയിലെ സൂപ്പർ താരത്തെ വെള്ളം കുടിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. സ്കോർ: 7-6, 7-6, 6-3. കളി കഴിഞ്ഞ ശേഷം എതിരാളിയെ വാനോളം പുകഴ്ത്താനും ഫെഡറർ മറന്നില്ല. ‘കണ്ണാടിയിൽ നോക്കി കളിക്കുന്നപോലെയായിരുന്നു ഇൗ മത്സരം. ഇവാൻ നന്നായി കളിച്ചു’ -ഫെഡറർ പറഞ്ഞു. ആസ്ട്രേലിയക്കാരൻ മാത്യൂ എബ്ഡനെ നേരിട്ടുള്ള സെറ്റിൽ അനായാസം വീഴ്ത്തിയാണ് നദാലിെൻറ മുന്നേറ്റം. സ്കോർ 6-3, 6-2, 6-2. മറ്റു മത്സരങ്ങളിൽ മരിൻ സിലിച്,
തോമസ് ബെർഡിച്, ഫെർണാണ്ടോ വെർഡാസ്കോ എന്നിവരും മൂന്നാം റൗണ്ടിലെത്തി.
വനിത സിംഗ്ൾസിൽ 11 വർഷം മുമ്പ് ഇവിടെ കിരീടമണിഞ്ഞ മരിയ ഷറപോവ അനായസ ജയംനേടി. സ്വീഡെൻറ റബേക പീറ്റേഴ്സനെ 6-2, 6-1 സ്കോറിനാണ് തോൽപിച്ചത്. അഞ്ചാം സീഡായ അമേരിക്കക്കാരി സ്െളാവേയ്ൻ സ്റ്റീഫൻസ് സീഡില്ലാ താരം തിമിയ ബാബോസിെൻ 6-3, 6-1 സ്കോറിന് വീഴ്ത്തി. രണ്ടാം സീഡായ കെർബർ ക്വാളിഫയിങ് താരം ബ്രസീലിെൻറ ഹഡാഡ് മിയെ 6-2, 6-3സ്കോറിനാണ് തോൽപിച്ചത്. അനസ്തസ്യ പവ്ല്യൂെഷേങ്കാവ, കേരാലിൻ വോസ്നിയാകി, പെട്ര ക്വിറ്റോവ എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു. വോസ്നിയാകിയും ഷറപോവയും തമ്മിലാണ് അടുത്ത മത്സരം.
പോസ്, ബൊപ്പണ്ണ പുറത്ത്
ഇന്ത്യൻ സഖ്യങ്ങളായ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ കൂട്ടുകെട്ട് പുരുഷ ഡബ്ൾസിൽ ആദ്യ റൗണ്ടിൽ പുറത്ത്. മെറ്റാരു മത്സരത്തിൽ ലിയാണ്ടർ പേസ്-റേയ്സ് വറേല സഖ്യവും പുരുഷ ഡബ്ൾസിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.