നദാലിനെ പുറത്താക്കി ഡൊമിനിക് തീം
text_fieldsമെൽബൺ: റോജർ ഫെഡററെ അനുഗ്രഹിച്ച ഭാഗ്യമൊന്നും റാഫേൽ നദാലിനെ കടാക്ഷിച്ചില്ല. ത്രി ല്ലർ സിനിമപോലെ നീണ്ടുപോയ മത്സരത്തിനൊടുവിൽ ഓസ്ട്രിയക്കാരൻ ഡൊമിനിക് തീമിന ് മുന്നിൽ അടിതെറ്റി ലോക ഒന്നാം നമ്പറായ നദാൽ ആസ്ട്രേലിയൻ ഓപൺ പുരുഷ സിംഗ്ൾസ് സെ മി കാണാതെ പുറത്ത്.
ആവേശ അങ്കം അഞ്ചാം സെറ്റിലേക്ക് വലിച്ചുനീട്ടാനുള്ള നദാലിെൻറ ശ് രമങ്ങളെ നാലാം സെറ്റിെൻറ ടൈബ്രേക്കറിൽ പൊളിച്ച് തീം ആദ്യമായ ഓസീസ് ഓപൺ സെമിയിൽ ഇട ംപിടിച്ചു. നാലു മണിക്കൂർ നീണ്ട മത്സരത്തിൽ 7-6(7-2), 7-6 (7-4), 4-6, 7-6 (8-6) സ്കോറിനായിരുന്നു അഞ്ചാം സീഡ് താരത്തിെൻറ വിജയം. സെമിയിൽ മറ്റൊരു യുവതാരം ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് എതിരാളി. സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തിയാണ് സ്വരേവ് കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം സെമിക്ക് യോഗ്യത നേടിയത്. സ്കോർ: 1-6, 6-3, 6-4, 6-2. റോജർ ഫെഡററും നൊവാക് ദ്യോകോവിച്ചും തമ്മിലാണ് ആദ്യ സെമി. ബുധനാഴ്ച നടന്ന വനിതകളുടെ അങ്കത്തിൽ ഗർബിൻ മുഗുരുസയും സിമോണ ഹാലെയും സെമിയിൽ കടന്നു.
20ാം കിരീടത്തിന് കാത്തിരിപ്പ്
ആക്രമണാത്മക ഗെയിമും പവർഷോട്ടും കളിമണ്ണിലെ മെയ്വഴക്കവുംകൊണ്ട് നദാലിെൻറ പുതുപതിപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് 26കാരനായ ഡൊമിനിക് തീം. ഫ്രഞ്ച് ഓപണിൽ തുടർച്ചയായി രണ്ടു ഫൈനലിൽ നദാലിനോട് ഏറ്റുമുട്ടി റണ്ണർഅപ്പ് ട്രോഫിയുമായി മടങ്ങാൻ വിധിക്കപ്പെട്ടവൻ. എന്നാൽ, കളിമണ്ണിലെ മികവ് ഹാർഡ്കോർട്ടിലും തുടർന്നാണ് തീം നദാലിെൻറ 20ാം ഗ്രാൻഡ്സ്ലാം മോഹത്തിന് തടയിട്ടത്. ആദ്യ രണ്ടു സെറ്റിലും ജയിച്ചെങ്കിലും ടൈബ്രേക്കറിൽ ഭാഗ്യംകൂടി ഓസ്ട്രിയക്കാരനൊപ്പമുണ്ടായിരുന്നു.
ഇരുവരും ഒപ്പത്തിനൊപ്പമാണ് ഒന്നാം സെറ്റിൽ തുടക്കമിട്ടത്. സർവ് ബ്രേക്ക് ചെയ്ത് നദാൽ ലീഡെടുത്തെങ്കിലും ഉടൻ തിരിച്ചടിച്ച്, തീം 5-5ൽ ഒപ്പമെത്തി. തുടർന്ന് ടൈബ്രേക്കറിൽ സെറ്റ് ജയം. രണ്ടാം സെറ്റിലും ഇതുതന്നെയായിരുന്നു അവസ്ഥ. ബ്രേക്ക്പോയൻറിലൂടെ നദാലിെൻറ മുന്നേറ്റവും തീമിെൻറ തിരിച്ചുവരവും. മൂന്നാം സെറ്റിൽ തീം അലസനായതോടെ നദാൽ 6-4ന് സെറ്റ് ജയിച്ചു. തുടർന്ന് നാലാം സെറ്റിലെ ഉശിരൻ അങ്കം. ഒരുഘട്ടത്തിൽ 3-5ന് ലീഡ് പിടിച്ച തീം മാച്ച് പോയൻറ് ഡബ്ൾഫാൾട്ടിലൂടെ കളഞ്ഞു.
തിരിച്ചുവന്ന നദാൽ ടൈബ്രേക്കറിലേക്ക് നയിച്ച് വീണ്ടും പ്രതീക്ഷകൾ സമ്മാനിച്ചു. പക്ഷേ, 8-6ന് തീം സെമി ടിക്കറ്റുറപ്പിച്ചു. ക്രോസ് കോർട്ട് റിട്ടേണുകളിലൂടെ ഒന്നാം നമ്പറുകാരനെ ഞെട്ടിച്ചാണ് ഓസ്ട്രിയൻ യുവതാരം കളംവാണത്.
ഫെഡറർക്ക് പിഴ
മെൽബൺ: ആസ്ട്രേലിയൻ ഓപൺ ക്വാർട്ടർ ഫൈനലിനിടെ മോശം പദപ്രയോഗം നടത്തിയ റോജർ ഫെഡറർക്ക് 3000 ഡോളർ പിഴ. അമേരിക്കൻ താരം ടെന്നിസ് സാൻഡ്ഗ്രനെതിരായ മൂന്നാം സെറ്റിനിടെയാണ് ഫെഡററുടെ നിയന്ത്രണം നഷ്ടപെട്ടത്. ഫെഡററുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ട ലൈൻസ്വുമണാണ് ഇക്കാര്യം ചെയർ അമ്പയറോട് പറഞ്ഞത്.
സെർബിയക്കാരിയായ അമ്പയർ കളത്തിൽ വെച്ചു തന്നെ ഫെഡററെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ, അമ്പയർ പറഞ്ഞ കാര്യങ്ങൾ വ്യക്തമല്ലെന്നും അവർ മനസ്സിലാകാൻ പ്രയാസമുള്ള ഭാഷയിലാണ് സംസാരിച്ചതെന്നും ഫെഡറർ മത്സരശേഷം വ്യക്തമാക്കിയിരുന്നു. സെമയിൽ നൊവാക് ദ്യോകോവിചാണ് ഫെഡററുടെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.