Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്​ട്രേലിയൻ ഒാപൺ:...

ആസ്​ട്രേലിയൻ ഒാപൺ: ഫെഡറർ, ദ്യേ​ാകോവിച്ച്​, വാവ്​റിങ്ക, ഷറപോവ ​മുന്നോട്ട്​

text_fields
bookmark_border
ആസ്​ട്രേലിയൻ ഒാപൺ: ഫെഡറർ, ദ്യേ​ാകോവിച്ച്​, വാവ്​റിങ്ക, ഷറപോവ ​മുന്നോട്ട്​
cancel

മെൽബൺ: പുതുവർഷത്തെ ആദ്യ ഗ്രാൻഡ്​ സ്ലാം കൈക്കലാക്കാൻ വമ്പന്മാർ കുതിപ്പു​ തുടങ്ങി. പുരുഷവിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ, സെർബിയൻ താരം നൊവാക്​ ദ്യേ​ാകോവിച്ച്​, വാവ്​റിങ്ക എന്നിവർ ആദ്യ അങ്കം ജയിച്ചപ്പോൾ, വനിതകളിൽ ബ്രിട്ട​​െൻറ യോഹന്ന കോ​ൻറ, റഷ്യയുടെ മരിയ ഷറപോവ എന്നിവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 20ാം ഗ്രാൻഡ്​ സ്ലാം കിരീടം ലക്ഷ്യമിട്ട്​ കോർട്ടിലെത്തിയ സ്വിസ്​താരം റോജർ ഫെഡറർ ആദ്യ പോരാട്ടം അനായാസമാണ്​ നേടിയത്​.  സ്​ലൊവീനിയൻ താരം അലാസ്​ ബെഡീനെയെ ഒരു മണിക്കൂറും 39 മിനിറ്റും നീണ്ടുനിന്ന പോരിനൊടുവിൽ 6-3,6-4,6-3 സ്​കോറിനാണ്​ നിലവിലെ ചാമ്പ്യൻ ​മറികടന്നത്​. ആസ്​ട്രേലിയൻ ഒാപണിൽ താരത്തി​​െൻറ 88ാം വിജയമാണിത്​. 51ാം റാങ്കുകാരനായ അലാസിനെ ഒരു സെറ്റിലും തിരിച്ചുവരാൻ അനുവദിക്കാതെ ആധികാരികമായിരുന്നു ഫെഡററി​​െൻറ വിജയം. ജർമനിയുടെ യാൻ ലിനാർഡ്​ സ്​ട്രഫാണ്​ രണ്ടാം റൗണ്ടിൽ ഫെഡററി​​െൻറ എതിരാളി. 


ആറുതവണ ആസ്​ട്രേലിയൻ ഒാപൺ ചാമ്പ്യനായ നൊവാക്​ ദ്യേ​ാകോവിച്ചും നേരിട്ടുള്ള സെറ്റുകൾക്ക്​ വിജയിച്ചാണ്​ രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്​. അമേരിക്കയു​െട ഡോണൾഡ്​ യങ്ങിനെ 6-1, 6-2, 6-4 എന്ന സ്​കോറിനാണ്​ ദ്യോകോവിച്ച്​ മറികടന്നത്​. ആറുമാസത്തോളം കൈമുട്ടിനേറ്റ പരിക്കുകാരണം കോർട്ടിൽനിന്ന്​ വിട്ടുനിന്നിരുന്ന സെർബിയൻ താരത്തി​​െൻറ ഗ്രാൻഡ്​സ്ലാമിലേക്കുള്ള തിരിച്ചുവരവ്​ ജയ​േത്താടെയായി. മറ്റൊരു സ്വി​സ് ​താരമായ സ്​റ്റാൻ വാവ്​റിങ്കയും ജയത്തോടെ തുടങ്ങി. ലീ​േത്വനിയയുടെ റിക്കാർഡ്​സ്​ ബ്രാൻങ്കീസിനെ 6-3,6-4, 2-6, 7-6 സ്​കോറിന്​ തോൽപിച്ചാണ്​ വാവ്​റിങ്കയുടെ മുന്നേറ്റം. ആറുമാസം മുമ്പ്​ വിംബ്​ൾഡൺ മത്സരത്തിനിടെ കാൽമുട്ടിന്​ പരിക്കേറ്റ്​ വാവ്​റിങ്കയും ഏറെനാൾ പുറത്തായിരുന്നു. 

വനിത സിംഗ്​ൾസിൽ മുൻ ചാമ്പ്യന്മാരായ     ഷറപോവയും ആഞ്​ജലിക്​ കെർബറും ജയത്തോടെ കുതിപ്പു​ തുടങ്ങി. ജർമനിയുടെ തായാനാ മരിയയെ 6-1,6-4 സ്​കോറിന്​ തോൽപിച്ചാണ്​ ഷറപോവയുടെ മുന്നേറ്റം. ഉത്തേജകക്കുരുക്കിൽ പിടിക്കപ്പെട്ട്​ 15 മാസത്തോളം വിലക്കു നേരിട്ട റഷ്യൻ താരം രണ്ടു വർഷത്തിനു ശേഷമാണ്​ ആസ്​ട്രേലിയൻ ഒാപണിൽ​ കോർട്ടിലിറങ്ങുന്നത്​.  മുൻ ലോക ഒന്നാം നമ്പർതാരം കെർബർ ജർമൻ താരം അന്ന ലെന ഫ്രിഡ്​സാമിനെ 6-0, 6-4 എന്ന സ്​കോറിനാണ്​ തോൽപിച്ചത്​. ബ്രിട്ട​​െൻറ യോഹന്ന കോ​ൻറ അമേരിക്കയുടെ മെഡിസൺ ബെർഗിളിനെ, 6-3, 6-1 സ്കോറിനാണ്​ പരാജയപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisaustralian openroger federermalayalam newssports news
News Summary - australian open
Next Story