സാനിയ പാകിസ്താെൻറ മരുമകൾ; അംബാസഡർ പദവിയിൽ നിന്ന് നീക്കണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസയെ തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായ ി ബി.ജെ.പി എം.എൽ.എ രാജാ സിങ്. സാനിയ പാകിസ്ഥാെൻറ മരുമകളാണെന്നും അതിനാൽ എത്രയും പെട്ടന്ന് തെലങ്കാന മുഖ്യമന്ത് രി ചന്ദ്രശേഖര റാവു സാനിയയെ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.
ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഗോശമഹൽ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുടെ പ്രസ്താവന. പാകിസ്താൻ ക്രിക്കറ്റർ ശുഹൈബ് മാലികിെൻറ ഭാര്യയായ സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ള പാകിസ്താന് ശക്തമായ സന്ദേശം നൽകാൻ സാധിക്കുമെന്ന് രാജാ സിങ് പറഞ്ഞു.
കേന്ദ്ര സർക്കാർ പാകിസ്താനെതിരെ നിരന്തരമായി കടുത്ത തീരുമാനങ്ങൾ എടുക്കുേമ്പാൾ സംസ്ഥാന സർക്കാരുകൾ ഇന്ത്യൻ പൗരൻമാരുടെ വികാരം മനസ്സിലാക്കികൊണ്ട് പ്രവർൾത്തിക്കണമെന്നും ബി.ജെ.പി എം.എൽ.എ വ്യക്തമാക്കി.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർക്കുന്നവരുടെ തല കൊയ്യുമെന്ന് പറഞ്ഞ് വാർത്തകളിൽ ഇടം പിടിച്ചയാളാണ് രാജാ സിങ്. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കുന്നത് വരെ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമെന്ന് രാജസ്ഥാനിലെ ആൽവാറിൽ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന സംഭവം ഉദ്ദരിച്ച് രാജാ സിങ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.