സെറീനയെ പരിഹസിച്ച് കാർട്ടൂൺ; വംശീയമെന്ന് വിമർശനം
text_fieldsസിഡ്നി: യു.എസ് ഒാപ്പൺ ടെന്നിസ് ഫൈനലിൽ അമ്പയറോട് തർക്കിക്കുകയും റാക്കറ്റ് നിലെത്തറിഞ്ഞ് ഉടക്കുകയും ചെയ്ത ടെന്നിസ് താരറാണി സെറീന വില്യംസിനെ പരിഹസിച്ച് വരച്ച കാർട്ടൂൺ വിവാദത്തിൽ. ആസ്ട്രേലിയൻ കാർട്ടൂണിസ്റ്റ് മാർക്ക് നൈറ്റ് ആണ് പരിഹാസവുമായി രംഗത്തെത്തിയത്. കാർട്ടൂൺ വംശീയമായി അധിക്ഷേപിക്കുന്നതാണ് എന്ന വിമർശനമാണ് ഉയരുന്നത്. ഹാരിപോർട്ടർ രചയിതാവ് ജെ.കെ റൗളിങ് അടക്കമുള്ള പ്രമുഖർ കാർട്ടൂണിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച മെൽബണിലെ ഹെറാൾഡ് സൺ പത്രത്തിലാണ് കാർട്ടൂർ അച്ചടിച്ചു വന്നത്. പുരുഷശരീരത്തോട് സാദൃശ്യമുള്ള ശരീരത്തോടും തടിച്ച ചുണ്ടുകളോടും കൂടിയ ചിത്രമാണ് സെറീനയുടെതായി വരച്ചിരിക്കുന്നത്. തകർന്ന് വീണ റാക്കറ്റിനു മുകളിൽ ചാടുന്ന സെറീനയാണ് ചിത്രത്തിൽ. അവരെ ജയിക്കാൻ അനുവദിക്കായിരുന്നില്ലേ എന്ന് തൊട്ടപ്പുറത്ത് അമ്പയർ ഒസാകയോട് ചോദിക്കുന്നതായും കാർട്ടൂണിലുണ്ട്.
Well done on reducing one of the greatest sportswomen alive to racist and sexist tropes and turning a second great sportswoman into a faceless prop. https://t.co/YOxVMuTXEC
— J.K. Rowling (@jk_rowling) September 10, 2018
യു.എസ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ശക്തമായ വിമർശനം ഉയർന്നതോടെ കാർട്ടൂണിസ്റ്റ് വിശദീകരണം നൽകി. കാർട്ടൂണിൽ വംശീയതയോ ലൈംഗികതയോ ഇല്ലെന്നും കോർട്ടിലെ സെറീനയുടെ മോശം പെരുമാറ്റത്തെ സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയൻ പുരുഷ ടെന്നീസ് താരം മോശമായി പെരുമാറിയപ്പോഴും താൻ ഇത്തരത്തിൽ കാർട്ടൂൺ വരച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജപ്പാൻ താരം നവോമി ഒസാകയോടാണ് യു.എസ് ഒാപൺ െടന്നിസിൽ സെറീന പരാജയപ്പെട്ടത്. മത്സരത്തിനിടെ കോർട്ടിൽ പരിശീലനം തേടിയെന്ന ആരോപണത്തെ തുടർന്ന് അമ്പയറുമായി സെറീന തർക്കിക്കുകയും അതിന് മാച്ച് പോയിൻറ് പിഴ നൽകേണ്ടി വരികയും ചെയ്തിരുന്നു. ഇതിൽ ക്ഷുഭിതയായി റാക്കറ്റ് നിലത്തെറിഞ്ഞ് ഉടച്ച സംഭവമാണ് കാർട്ടൂണാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.