ഡേവിസ് കപ്പിൽ ലോകറെക്കോർഡ്; അജയ്യനായി പേസ്
text_fieldsടിയാൻജിൻ (ചൈന): കാത്തിരിപ്പിനൊടുവിൽ ആ ചരിത്രവും ലിയാണ്ടർ പേസ് സ്വന്തം പേരിലാക്കി. 44ാം വയസ്സിെൻറ ‘ചെറുപ്പത്തിൽ’ 43 ഡേവിസ് കപ്പ് ഡബ്ൾസ് ജയങ്ങളുമായി ലിയാണ്ടർ ലോക റെക്കോഡിനുടമയായി. ഡേവിസ് കപ്പ് ഏഷ്യ ഒാഷ്യാനിയ ഗ്രൂപ് ഒന്നിലെ നിർണായക മത്സരത്തിൽ രോഹൻ ബൊപ്പണ്ണക്കൊപ്പം ജയംനേടിയാണ് പേസ് ചരിത്രനേട്ടത്തിനുടമയായത്.
42 ജയം നേടിയ ഇറ്റലിയുടെ നികോള പിയത്രാജെലിയുടെ റെക്കോഡാണ് 28 വർഷത്തെ കരിയറിനൊടുവിൽ പേസ് തിരുത്തിക്കുറിച്ചത്. വിവാദങ്ങൾക്കും ടെന്നിസ് ഫെഡറേഷെൻറ കണ്ണുരുട്ടലിനുമൊടുവിൽ ഒപ്പം മത്സരിക്കാൻ തയാറായ രോഹൻ ബൊപ്പണ്ണയായിരുന്നു നാഴികക്കല്ല് പിന്നിടുേമ്പാൾ പേസിന് കൂട്ട്. ഗ്രൂപ് റൗണ്ടിൽ ചൈനക്കെതിരെ ഇന്ത്യ 0-2ന് പിന്നിൽ നിൽക്കെയാണ് ഇരുവരും ഡബ്ൾസിൽ ഇറങ്ങിയത്.
മൊ ഷിൻ ഗോങ്-സെ ഴാങ് സഖ്യത്തെ 5-7, 7-6, 7-6 സ്കോറിന് തോൽപിച്ച് പേസ്-ബൊപ്പണ്ണ കൂട്ട് ജയിച്ചതോടെ ഇന്ത്യക്ക് ഉണർവായി. തുടർന്ന് നടന്ന രണ്ട് സിംഗ്ൾസിലും ജയിച്ച ഇന്ത്യ മേഖല റൗണ്ടിലെ പുറത്താവൽ നാണക്കേട് ഒഴിവാക്കി ലോക ഗ്രൂപ് േപ്ലഒാഫ് യോഗ്യത നേടി. രാംകുമാർ രാമനാഥൻ ചൈനയുടെ വുഡിയെയും (7-6, 6-3), പ്രജനേഷ് ഗുണേശ്വരൻ, വു യിബിങ്ങിനെയും (6-4, 6-2) തോൽപിച്ചു.
1990ൽ 16ാം വയസ്സിൽ ലിയാണ്ടർ പേസ് ഇന്ത്യൻ കുപ്പായത്തിൽ ഡേവിസ് കപ്പ് കോർട്ടിലിറങ്ങുേമ്പാൾ തന്നേക്കാൾ നാലുവയസ്സിന് മുതിർന്ന സീഷൻ അലിയായിരുന്നു കൂട്ട്. അഞ്ചുവർഷത്തിനുള്ളിൽ സീഷൻ കളി നിർത്തി. പിന്നെ നോൺെപ്ലയിങ് ക്യാപ്റ്റനും, പരിശീലകനായും വേഷമണിഞ്ഞു. 28 വർഷം മുമ്പ് തെൻറ പങ്കാളിയായെത്തി അരങ്ങേറ്റംകുറിച്ച ലിയാണ്ടർ ഡേവിസ് കപ്പിലെ 43ാം ജയത്തോടെ ചരിത്രം രചിക്കുേമ്പാൾ സീഷൻ കോച്ചിെൻറ കുപ്പായത്തിൽ ഒപ്പമുണ്ട്.
ഒപ്പം കളി തുടങ്ങിയവരും പിന്നീട് കളി തുടങ്ങിയവരും റാക്കറ്റ് ഉപേക്ഷിച്ച് വിശ്രമത്തിലേക്ക് മടങ്ങിയിട്ടും ലിയാണ്ടർ കുതിക്കുകയാണ്. പ്രായം ഒാർമപ്പെടുത്തുന്നവരെ, അതെല്ലാം വെറും അക്കങ്ങളാണെന്ന് കോർട്ടിൽ മറുപടി നൽകിയുള്ള െഎതിഹാസിക യാത്ര. ഡബ്ൾസിൽ 43 ജയങ്ങളും 13 തോൽവികളുമാണ് ഇൗ കുതിപ്പിൽ പേസിെൻറ പേരിലുള്ളത്. സിംഗ്ൾസിൽ 48 ജയവും 22 തോൽവിയും. ആകെ 91 ജയം, 35 തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.