സ്റ്റിസ്പാസിനെ തകർത്തു; ദുബൈയിലും ദ്യോകോവിച്
text_fieldsദുബൈ: ലോകഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യേകോവിചിന് മറ്റൊരു കിരീടം കൂടി. ദുബൈ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഗ്രീസിെൻറ സ്റ്റെഫാനോ സ്റ്റിസ്പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ദ്യോകോ തെൻറ അഞ്ചാം ദുബൈ ഓപ്പൺ സ്വന്തമാക്കിയത്. വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ എന്നീ ഗ്രാൻഡ്സ്ലാമുകളിലും ദ്യോകോ തന്നെയാണ് നിലവിലെ ജേതാവ്.
ടൂർണമെൻറിലെ രണ്ടാം സീഡായ സ്റ്റിസ്പാസിനെ 6-3, 6-4 സ്കോറിനാണ് ദ്യോകോ തകർത്തത്. ദ്യോകോയുടെ തുടർച്ചയായ 18ാം ജയത്തിനും 79ാംമത് ഓവറോൾ കരിയർ െടെറ്റിലിനുമാണ് ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അതേ സമയം സ്റ്റിസ്പാസിെൻറ കണ്ണീർ മറ്റൊരിക്കൽ കൂടി ദുബൈയിൽ വീണു. കഴിഞ്ഞ വർഷത്തെ കലാശപ്പോരാട്ടത്തിൽ സ്വിസ് ഇതിഹാസം റോജർ ഫെഡററോട് സ്റ്റെഫാനോ തോൽവിയറിഞ്ഞിരുന്നു.
2009
— Tennis TV (@TennisTV) February 29, 2020
2010
2011
2013
2020
Dubai dreamin' @DjokerNole... pic.twitter.com/3VeowEYl7c
കൊറോണ വൈറസ് ബാധയെത്തുടർന്ന് ടൂർണമെൻറ് നടത്തിപ്പിനെച്ചൊല്ലി നേരത്തേ ആശങ്കകളുണ്ടായിരുന്നു. കൈമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ ടൂർണമെൻറിൽ പങ്കെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.