ദ്യോകോവിച്ചിന് മൂന്നാം യു.എസ് ഒാപൺ
text_fieldsന്യൂയോർക്: യു.എസ് ഒാപൺ പുരുഷ സിംഗ്ൾസ് കിരീടം സെർബിയയുടെ നൊവാക് ദ്യോകോവിച്ചിന്. ഫൈനലിൽ അർജൻറീനയുടെ മൂന്നാം നമ്പർ ലോകതാരമായ യുവാൻ മാർടിൻ ഡെൽപോട്രോയെ നേരിട്ടുള്ള മൂന്നു സെറ്റിനാണ് ആറാം റാങ്കുകാരൻ ദ്യോകോവിച് വീഴ്ത്തിയത്. സ്കോർ 6-3, 7-6, 6-3. യു.എസ് ഒാപണിൽ ദ്യോകോവിച്ചിെൻറ മൂന്നാം കിരീടവും കരയറിലെ 14ാം ഗ്രാൻഡ്സ്ലാം നേട്ടവുമാണ്.
ഇതോടെ, ഗ്രാൻഡ്സ്ലാം പട്ടികയിൽ ദ്യോകോവിച് പീറ്റ് സാംപ്രാസിെൻറ റെക്കോഡിനൊപ്പമെത്തി. മുന്നിലുള്ളത് റാഫേൽ നദാലും (17) റോജർ ഫെഡററും (20) മാത്രം. കഴിഞ്ഞ ഒരു വർഷക്കാലം പരിക്ക് വലച്ചതോടെ കിരീടങ്ങളൊന്നുമില്ലാതെ വലഞ്ഞ ദ്യോകോവിച്ചിെൻറ തിരിച്ചുവരവിെൻറ രണ്ടാം ഘട്ടം കൂടിയായിരുന്നു ആർതർ ആഷെയിൽ. 2017ൽ വിംബ്ൾഡൺ മത്സരത്തിനിടെ കൈമുട്ടിലെ പരിക്ക് കാരണം ദ്യോകോ കളംവിട്ടു. ആറുമാസത്തോളം വിശ്രമത്തിലായിരുന്ന ശേഷം 2018 ജനുവരിയിൽ ആസ്ട്രേലിയൻ ഒാപണിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിച്ചതാണ്. എന്നാൽ, മൂന്നാം റൗണ്ടിൽ പരിക്കിനെ തുടർന്ന് പിന്മാറിയ താരം ഉടൻ കൈമുട്ടിലെ ശസ്ത്രക്രിയക്കും വിധേയനായി. നീണ്ട വിശ്രമത്തിനു ശേഷം മാർച്ചിലാണ് പരിശീലന കോർട്ടിലിറങ്ങിയത്. ആ തിരിച്ചുവരവ് ഗംഭീരമാവുകയും ചെയ്തു. ഫ്രഞ്ച് ഒാപൺ ക്വാർട്ടർ വരെയെത്തിയ സെർബ് എക്സ്പ്രസ്, തൊട്ടുപിന്നാലെ നടന്ന വിംബ്ൾഡണിൽ കിരീടമണിഞ്ഞ് എതിരാളികളെ വിസ്മയിപ്പിച്ചു.
സെമിയിൽ റാഫേൽ നദാലിനെ രണ്ടു ദിവസം നീണ്ട മാരത്തൺ മത്സരത്തിൽ വീഴ്ത്തി. ഫൈനലിൽ കെവിൻ ആൻഡേഴ്സനെ തോൽപിച്ചതോടെ 2016 യു.എസ് ഒാപൺ കിരീടത്തിനു ശേഷം ദ്യോകോയുടെ തിരിച്ചുവരവ് എഴുതപ്പെട്ടു. അതിെൻറ ആവർത്തനമായിരുന്നു ഇപ്പോൾ യു.എസ് ഒാപണിൽ കണ്ടത്. ഫെഡററും നദാലും നേരത്തേ പുറത്തായതോടെ ദ്യോകോവിച്ചിെൻറ സ്വപ്നം എളുപ്പം പൂർത്തിയായി.
കലാശപ്പോരാട്ടത്തിൽ അനായാസമായിരുന്നു ദ്യോകോവിച്ചിെൻറ ജയം. ആദ്യ സെറ്റിൽ ഒപ്പത്തിെനാപ്പം നിന്ന ഡെൽപോേട്രാക്കെതിരെ, സർവ് ബ്രേക്കിലൂടെ ദ്യോകോവിച് മുന്നേറി. 5-3ന് മുന്നിൽ നിൽക്കെ, 22 ഷോട്ട് നീണ്ട റാലിയിലൂടെ പോയൻറ് പോക്കറ്റിലാക്കി സെർബ് താരം ഒന്നാം സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ ആദ്യ പോയൻറ് ഡെൽപോട്രോയാണ് നേടിയതെങ്കിലും തുടർച്ചയായി ബ്രേക്പോയൻറ് ഉൾപ്പെടെ സ്വന്തമാക്കി ദ്യോകോ 3-1ന് ലീഡ് ചെയ്തു. അതേ നാണയത്തിൽ മറുപടി നൽകിയായിരുന്നു ഡെൽപോട്രോയുടെ തിരിച്ചുവരവ് (3-3). പിന്നെ കണ്ടത് ഇഞ്ചോടിഞ്ച് മത്സരം. ഒടുവിൽ 6-6ന് കളി ടൈബ്രേക്കറിലേക്ക് നീങ്ങി. പക്ഷേ, അവിടെ ഫോർഹാൻഡുകളുമായി മുന്നോട്ട് കയറി കളിച്ച സെർബിയക്കാരൻ സെറ്റ് പിടിച്ചു. മൂന്നാം സെറ്റിൽ എതിരാളി കൂടുതൽ ദുർബലമായതോടെ ദ്യോകോവിച്ചിന് 14ാം ഗ്രാൻഡ്സ്ലാമിെൻറ മധുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.