ഫെഡററെ അട്ടിമറിച്ച് സിറ്റ്സിപാസ്; ഷറപോവ, കെർബർ, സിലിച് പുറത്ത്
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഒാപണിനെ കോരിത്തരിപ്പിച്ച ഞായറാഴ്ചപ്പോരാട്ടത്തിൽ വൻമര ങ്ങൾ കടപുഴകി വീണു. പുരുഷ-വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരുടെ മുൻനിര റാങ്കുകാരുമെ ല്ലാം അടിതെറ്റിയപ്പോൾ യുവതാരങ്ങളുടെയും സീഡില്ലാ താരങ്ങളുടെയും വിജയഭേരി. നിലവ ിലെ ചാമ്പ്യനും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ അവകാശിയുമായ റോജർ ഫെഡററുടെ അട്ടിമറി തോൽവിയായിരുന്നു ഞായറാഴ്ചയിലെ പ്രീക്വാർട്ടറിലെ പ്രധാന വാർത്ത. 20കാരനായ ഗ്രീക് താരം സ്റ്റെഫാനോ സിറ്റ്സിപാസിനു മുന്നിൽ ഫെഡറർ നാല് സെറ്റ് അങ്കത്തിൽ വീണു. ഇതിനു പ ിന്നാലെ, കഴിഞ്ഞ ആസ്ട്രേലിയൻ ഒാപൺ ഫൈനലിൽ ഫെഡററോട് പൊരുതി കീഴടങ്ങിയ മരിൻസിലി ച്, വനിതകളിൽ രണ്ടാം നമ്പറുകാരിയും നിലവിലെ വിംബ്ൾഡൺ ജേത്രിയുമായി ആഞ്ജലിക് കെ ർബർ, സൂപ്പർ ലേഡി മരിയ ഷറപോവ എന്നിവരും സൂപ്പർ സൺഡേയിലെ കൂട്ടക്കശാപ്പിൽ നിലംപൊത ്തി.
ഗ്രീക് എക്സ്പ്രസ്
മെൽബൺ പാർക്കിൽ ഏഴാം കിരീടമെന്ന സ്വപ്നവും നെയ്തായിരുന്നു റോജർ ഫെഡറർ കോർട്ടിലിറങ്ങിയത്. തുടർച്ചയായി രണ്ട് ആസ്ട്രേലിയൻ ഒാപൺ കിരീടമണിഞ്ഞ സൂപ്പർതാരത്തിെൻറ വരവിനും ചാമ്പ്യെൻറ തിളക്കമുണ്ടായിരുന്നു. ഹോപ്മാൻ കപ്പിൽ സ്വിറ്റ്സർലൻഡിനെ കിരീടമണിയിച്ച് ആസ്ട്രേലിയയിൽ പുതു സീസണിന് സ്വപ്നത്തുടക്കം നൽകിയ ഫെഡ് എക്സ്പ്രസ് മെൽബൺ പാർക്കിൽ ആദ്യ റൗണ്ട് മുതൽ ഒരു സെറ്റ് പോലും കൈവിട്ടുമില്ല.
- സ്റ്റെഫാനോ സിറ്റ്സിപാസ്
പ്രീക്വാർട്ടറിൽ 14ാം സീഡുകാരനായ സ്റ്റെഫാനോസിനാവെട്ട ഗ്രാൻഡ്സ്ലാം കരിയറിലെ ഏറ്റവും മികച്ച നേട്ടമായിരുന്നു ഇക്കുറി. നാലാം റൗണ്ടിനപ്പുറം കടക്കാത്ത 20കാരൻ ആദ്യസെറ്റ് തന്നെ കൈവിട്ടു. എന്നാൽ, പിന്നീട് ഒന്നും നഷ്ടപ്പെടാനില്ലാത്തവെൻറ വാശിയിലായിരുന്നു. തുടർച്ചയായി മൂന്ന് സെറ്റുകളിലെ ത്രസിപ്പിക്കുന്ന ജയം. രണ്ടും നാലും സെറ്റുകൾ ടൈബ്രേക്കറിലെത്തിയപ്പോൾ ഫെഡററുടെ ക്ലസിനെയും പരിചയ സമ്പത്തിനെയും കഠിനാധ്വാനംകൊണ്ട് മറികടന്നു. ഒടുവിൽ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ തിളക്കവുമായെത്തിയ ഫെഡ് എക്സ്പ്രസ് 16 വർഷത്തിനിടെ അവസാന എട്ടിൽ ഇടമില്ലാതെ മെൽബണിൽനിന്നു മടങ്ങി. സ്കോർ: 6-7 (11-13), 7-6 (7-3), 7-5, 7-6 (7-5).
ആദ്യ സെറ്റ് കൈവിടാതെ പിടിച്ചെടുത്ത ഫെഡറർക്ക് രണ്ടാം സെറ്റിൽ അനാവശ്യ പിഴവുകൾ സംഭവിച്ചതാണ് കളിയിൽ വഴിത്തിരിവായത്. എതിരാളിയുടെ അപ്രതീക്ഷിതമായ പിഴവുകൾ സിറ്റ്സിപാസിന് ആത്മവിശ്വാസമായി. മുന്നിലുള്ളത് വലിയ താരമെന്ന പേടിയില്ലാതെയായിരുന്നു ഗ്രീക്കുകാരെൻറ കളി. കോർട്ടിൽ രണ്ടറ്റങ്ങളിലേക്കും കുതിച്ചുപാഞ്ഞുള്ള പ്രകടനം കൂടിയായതോടെ ഫെഡററുടെ ക്ലാസുകളും അടിതെറ്റി. ഫോർഹാൻഡിൽ വീഴ്ചസംഭവിച്ചതും ബ്രേക് പോയൻറുകളിൽ പതറിയതുമെല്ലാം ഫെഡ്എക്സ്പ്രസിനെ താളംതെറ്റിക്കാനിടയാക്കി. അവസാന മൂന്ന് സെറ്റിലും ഒപ്പത്തിനൊപ്പം പോരാടിയശേഷമായിരുന്നു ഗ്രീക്കുകാരെൻറ വിജയം.
- റോജർ ഫെഡറർ
നിലവിൽ ആറ് ഗ്രാൻഡ്സ്ലാമുമായി ദ്യോകോവിചിനും റോയ് എമേഴ്സനുമൊപ്പം റെക്കോഡ് പങ്കിടുന്ന ഫെഡറർക്ക് മുന്നേറാനുള്ള അവസരമാണ് പ്രീക്വാർട്ടറിലെ വീഴ്ചയോടെ നഷ്ടമായത്. ഏറ്റവും ഒടുവിലെ രണ്ട് ഗ്രാൻഡ്സ്ലാമുകളിലെയും പുറത്താവൽ ആദ്യ സെറ്റ് ജയിച്ച ശേഷമായിരുന്നു. ഇപ്പോൾ മെൽബണിലും ഇതുതന്നെ ആവർത്തിച്ചു.
ഷറപോവ, കെർബർ വീണു
വനിതകളിലെ സൂപ്പർതാരം മരിയ ഷറപോവയുടെ വീഴ്ചയായിരുന്നു ഞായറാഴ്ചയിലെ മറ്റൊരു അട്ടിമറി. 15ാം സീഡായ ആസ്ട്രേലിയയുടെ ആഷ്ലി ബാർടി 4-6, 6-1, 6-4 സ്കോറിനാണ് ഷറപോവയെ തോൽപിച്ചത്. നിലവിലെ വിംബ്ൾഡൾ ചാമ്പ്യനായ കെർബറിനെ അമേരിക്കയുടെ സീഡില്ലാതാരം ഡാനിയേല കോളിൻസ് നേരിട്ടുള്ള സെറ്റിന് അട്ടിമറിച്ചു. സ്കോർ 6-0, 6-2. എട്ടാം സീഡുകാരി പെട്ര ക്വിറ്റോവ അമേരിക്കയുടെ കൗമാരക്കാരി അമൻഡ അനിസിമോവയുടെ കുതിപ്പിന് തടയിച്ച് ക്വാർട്ടറിലെത്തി. സ്കോർ 6-2, 6-1.
പുരുഷ വിഭാഗത്തിലെ മറ്റു മത്സരങ്ങളിൽ റഫേൽ നദാൽ തോമസ് ബെർഡിചിനെ വീഴ്ത്തി (6-0, 6-1, 7-6) മുന്നേറിയപ്പോൾ, ആറാം സീഡ് മരിൻസിലിചും 20ാം നമ്പറുകാരൻ ഗ്രിഗർ ദിമിത്രോവും ഞായറാഴ്ചത്തെ കൂട്ടക്കശാപ്പിൽ വീണു. ദിമിത്രോവിനെ അമേരിക്കയുടെ സീഡില്ല താരം ഫ്രാൻസിസ് തിയാഫോയാണ് തോൽപിച്ചത്. സ്കോർ: 7-5, 7-6, 6-6, 7-5. കഴിഞ്ഞ തവണത്തെ റണ്ണർഅപ്പായ സിലിച്ചിനെ സ്പെയിനിെൻറ റോബർടോ ബാറ്റിസ്റ്റ അഞ്ച് സെറ്റ് അങ്കത്തിൽ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.