തീം അട്ടിമറി
text_fieldsപാരിസ്: റോളാങ് ഗാരോയിൽ ടെന്നിസ് േലാകം കാത്തിരുന്ന നൊവാക് ദ്യോകോവിച് -റാഫേൽ നദാൽ സ്വപ്ന സെമിഫൈനലിന് പാതിവഴിയിൽ ബ്രേക്ക്ഡൗൺ. ഇതിഹാസ താരം ആന്ദ്രെ അഗാസിയുടെ ശിക്ഷണത്തിൽ ഫ്രഞ്ച് ഒാപൺ കിരീടം നിലനിർത്താനെത്തിയ നിലവിലെ ചാമ്പ്യൻ നൊവാക് ദ്യോകോവിചിന് ഒാസ്ട്രിയൻ അട്ടിമറി. ആറാം സീഡായ ഡൊമിനിക് തീം നേരിട്ടുള്ള മൂന്ന് സെറ്റിന് രണ്ടാം നമ്പറായ നൊവാക് ദ്യോകോവിചിനെ വീഴ്ത്തി പുരുഷ സിംഗ്ൾസ് സെമിയിൽ കടന്നു. സ്കോർ: 7--6, 6-3, 6-0.
നദാലും ഡൊമിനിക് തീമും തമ്മിലാവും അടുത്ത പോരാട്ടം. ക്വാർട്ടറിൽ നാട്ടുകാരനായ പാബ്ലോ ബുസ്റ്റ പരിക്ക് കാരണം പാതിവഴിയിൽ പിൻവാങ്ങിയതോടെ നദാൽ സെമിയിൽ ഇടം നേടുകയായിരുന്നു. െചാവ്വാഴ്ച മഴകാരണം മുടങ്ങിയ നദാലിെൻറയും ദ്യോകോവിചിെൻറയും മത്സരങ്ങൾ ബുധനാഴ്ച ഉച്ചവെയിലിലായിരുന്നു നടന്നത്. ബുസ്റ്റക്കെതിരെ തുടക്കത്തിൽ തന്നെ നദാൽ ലീഡ് പിടിച്ചിരുന്നു. 6-2, 2-0 എന്ന നിലയിൽ ബുസ്റ്റ പിൻവാങ്ങിയതോടെ അധികം വിയർപ്പൊഴുക്കാതെ നദാൽ സെമിയിൽകടന്നു. അതേസമയം തന്നെയായിരുന്നു ദ്യോകോവിച്-തീം പോരാട്ടം.
കളിമണ്ണിലെ പുതുവാഗ്ദാനമായി വിശേഷിപ്പിക്കപ്പെട്ട തീമിനെതിരെ ആദ്യ സെറ്റിൽ തന്നെ ദ്യോകോവിചിെൻറ അടിതെറ്റിത്തുടങ്ങി. ശക്തമായ ബാക്ക് ഹാൻഡ് ഷോട്ടുകളിലൂടെ ദ്യോകോവിചിനെ വെള്ളം കുടിപ്പിച്ച തീം, അപ്രതീക്ഷിത ഫോർഹാൻഡ് പായിച്ച് പോയൻറുകളും വാരിക്കൂട്ടി. ഒന്നാം സെറ്റിൽ 4-2ന് ദ്യോകോവിച് ലീഡ് നിലനിർത്തവെ സംഭവിച്ച ഡബ്ൾ ഫാൾട്ട് തീമിന് പോരാട്ടവീര്യം നൽകി. ഒടുവിൽ ടൈബ്രേക്കറിൽ ഒാസ്ട്രിയൻ താരം സെറ്റ് സ്വന്തമാക്കി. രണ്ടും മൂന്നും സെറ്റ് തീർത്തും ഏകപക്ഷീയമായി. എതിരാളിക്കുമേൽ ഫിസിക്കൽ ഗെയിമിലൂടെ മേധാവിത്വം സ്ഥാപിച്ച മൂന്നാം സെറ്റിൽ ഒരു പോയൻറ് പോലും വിട്ടു നൽകാതെ കളി ജയിച്ചു.
ഡൊമിനിക് പോക്കറ്റിലാക്കിയ 38 വിന്നറുകളിൽ 20ഉം ഫോർഹാൻഡ് ഷോട്ടിലൂടെയായിരുന്നു. ദ്യോകോവിച് ആകെ നേടിയത് 18 വിന്നറുകൾ മാത്രം. കഴിഞ്ഞ ഫ്രഞ്ച് ഒാപൺ സെമിയിൽ ദ്യോകോവിചിന് മുന്നിൽ കീഴടങ്ങിയാണ് യുവതാരം പുറത്തായത്. വനിതാ സിംഗ്ൾസിൽ ഫ്രഞ്ച് താരം കരോലിൻ ഗ്രാസിയയെ തോൽപിച്ച് കരോലിൻ പ്ലിസ്കോവയും (7-6, 6-4), യുക്രെയിനിെൻറ എലീന സ്വിേറ്റാലിനയെ വീഴ്ത്തി റുമാനിയൻ മൂന്നാം സീഡ് സിമോണ ഹാലെപും (3-6,7-6,6-0) സെമിയിൽ കടന്നു. 11ാം സീഡ് ഡെന്മാർക്കിെൻറ കരോലിന വോസ്നിയാകിയെ വീഴ്ത്തി ലാത്വിയയുടെ 20കാരി ജെലീന ഒസ്റ്റാപെൻകോ (4-6,6-2, 6-2) സെമിയിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.