ഫ്രഞ്ച് ഒാപൺ; നദാൽ, ഷറപോവ ക്വാർട്ടറിൽ
text_fieldsപാരിസ്: വിജയത്തോടെ 32ാം പിറന്നാൾ ആഘോഷിച്ച ലോക ഒന്നാം നമ്പർ റാഫേൽ നദാൽ 11ാം ഫ്രഞ്ച് ഒാപൺ കിരീടത്തോട് ഒരു പടികൂടി അടുത്ത് ക്വാർട്ടറിലെത്തി. ജർമനിയുടെ മക്സ്മില്ലൻ മാർടററെ 6-3, 6-2, 7-6ന് തോൽപിച്ചാണ് നദാൽ അവസാന എട്ടിൽ സ്ഥാനംപിടിച്ചത്. ഇതോടെ റൊളാങ് ഗാരോയിൽ 12 തവണ ക്വാർട്ടറിൽ പ്രവേശിച്ച നെവാക് ദ്യോകോവിച്ചിെൻറ റെക്കോഡിനൊപ്പമെത്താനും നദാലിനായി.
ഇവിടെ നദാലിെൻറ തുടർച്ചയായ 37ാം ജയമാണിത്. ബ്യോൺ ബോർഗ് 1981ൽ സ്ഥാപിച്ച റെക്കോഡിന് വെറും നാലു സെറ്റ് മാത്രം പിറകിൽ. 234 ജയവുമായി ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം ജയങ്ങൾക്കുള്ള റെക്കോഡ് പട്ടികയിൽ ജിമ്മി കോണേഴ്സിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറാനും നദാലിനായി. ക്വാർട്ടറിൽ അർജൻറീനിയൻ താരം ഡീഗോ ഷ്വാട്സ്മാനാണ് നദാലിെൻറ എതിരാളി. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെതിരെ ഉജ്ജ്വല തിരിച്ചുവരവിലൂടെയാണ് താരം ജയം സ്വന്തമാക്കിയത്. സ്േകാർ: 1-6, 2-6, 7-5, 7-6, 6-2.
വനിത വിഭാഗത്തിൽ കളിക്കളത്തിൽ തിരിച്ചെത്തിയ രണ്ട് അതികായരുടെ പോരാട്ടത്തിന് കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിച്ച് സെറീന വില്യംസ് പരിക്കിനെ തുടർന്ന് പിന്മാറി. ഇതോടെ മരിയ ഷറപോവ ക്വാർട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകൾക്ക് എലീസ് മെർട്ടൻസിനെ തോൽപിച്ച് ഒന്നാം സീഡ് സിമോണ ഹാലപ്പും കാേരാലിൻ ഗാർഷ്യയെ തോൽപിച്ച് ആഞ്ജലിക് കെർബറും ക്വാർട്ടർ ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.