ഫ്രഞ്ച് ഒാപൺ: നദാൽ സെമിയിൽ
text_fieldsപാരിസ്: 2015ന് ശേഷം ഫ്രഞ്ച് ഒാപണിൽ ആദ്യമായി ഒരു സെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ മത്സരം സ്വന്തമാക്കിയ റാഫേൽ നദാൽ റോളൻഡ് ഗാരോസിൽ 11ാം തവണയും സെമിഫൈനലിൽ പ്രവേശിച്ചു. മൂന്ന് മണിക്കൂര്‍ 42 മിനിറ്റ് സമയം നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാൽ അര്‍ജൻറീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ അടിയറവ് പറയിപ്പിച്ചത്. നാല് സെറ്റ് പോരാട്ടത്തില്‍ 4-6, 6-3, 6-2, 6-2 എന്ന സ്കോറിനാണ് നദാലിെൻറ വിജയം. ബുധനാഴ്ച ആരംഭിച്ച മത്സരം മഴയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച മത്സരം പുനരാരംഭിച്ചപ്പോള്‍ മുതൽ വ്യക്തമായ ആധിപത്യം ഉറപ്പിക്കുവാന്‍ കളിമൺ കോർട്ടിെൻറ രാജകുമാരന് സാധിച്ചു.
നദാലിെൻറ 235ാമത് ഗ്രാന്‍ഡ്സ്ലാം വിജയമായിരുന്നു ഇത്. ഫൈനൽ ബെർത്തിനായുള്ള പോരാട്ടത്തിൽ നദാൽ മറ്റൊരു അർജൻറീനൻ താരവും അഞ്ചാം സീഡുമായ യുവാൻ മാർട്ടിൻ ഡെൽപോർേട്ടായെ നേരിടും. മൂന്നാം സീഡായ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെതിരെ 6-7, 7-5, 3-6, 5-7ന് വിജയിച്ചാണ് ഡെൽപോർേട്ടാ ആദ്യമായി ഫ്രഞ്ച് ഒാപൺ സെമിഫൈനലിൽ എത്തിയത്. വനിത വിഭാഗത്തിൽ മൂന്നാം സീഡായ ഗർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് ടോപ് സീഡ് സിമോണ ഹാലെപ് തെൻറ മൂന്നാം ഫ്രഞ്ച് ഒാപൺ ഫൈനൽ ബർത്ത് സ്വന്തമാക്കി. സ്കോർ 6-1, 6-4. കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന ഹാലെപ് ഫൈനലിൽ യു.എസിെൻ മാഡിസൺ കീസ്- സ്ലൊവെയ്ൻ സ്റ്റീഫൻസ് മത്സരവിജയികളെ നേരിടും. ഇൗ വർഷമാദ്യം ആസ്ട്രേലിയൻ ഒാപൺ, 2014, 2017 വർഷങ്ങളിലെ ഫ്രഞ്ച് ഒാപൺ ഉൾെപ്പടെ കളിച്ച മൂന്ന് ഗ്രാൻഡ്സ്ലാം ഫൈനലിലും റുേമനിയൻ താരം പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.