കളിമണ്ണിൽ ഇനി കളിയുത്സവം
text_fieldsപാരിസ്: കളിമണ്ണിൽ ഇനി കളിയുത്സവം. സീസണിലെ രണ്ടാം ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പായ ഫ്രഞ്ച് ഒാപണിന് പാരിസിലെ റൊളാങ്ഗാരോയിൽ ഞായറാഴ്ച കളമുണരും. സൂപ്പർ താരങ്ങളുടെ അസാന്നിധ്യവും കിരീടമുയർത്താൻ എതിരാളികളില്ലാതെ റഫേൽ നദാലിെൻറ കുതിപ്പുമാണ് പോര് തുടങ്ങും മുേമ്പയുള്ള വിശേഷം.
നദാലിനെ ആര് തടയും
16 ഗ്രാൻഡ്സ്ലാമിെൻറ അഴകുമായെത്തുന്ന ഒന്നാം നമ്പറുകാരൻ നദാൽ തന്നെ റൊളാങ് ഗാരോയിലെ ഹോട്ഫേവറിറ്റ്. മുഖ്യവൈരികളായ റോജർ ഫെഡററും ആൻഡി മറെയും മത്സര രംഗത്തില്ല. എന്നാൽ, നദാലിനെ അട്ടിമറിക്കാൻ കരുത്തും കളിമണ്ണിൽ പോരാടാൻ ഉശിരുമുള്ള ഒരുസംഘം യുവനിരയുണ്ട് ഇക്കുറി. അലക്സാണ്ടർ സ്വരേവ് (രണ്ടാം സീസ്), മരിൻ സിലിച് (3), ഡൊമിനിക് തീം (7) എന്നിവർ. മുൻ ചാമ്പ്യനായ നൊവാക് ദ്യോകോവിച് 22ാം റാങ്കുകാരനായാണ് പാരിസിലെത്തുന്നത്. ടോപ് 5 സീഡ്: 1-റഫേൽ നദാൽ, 2-അലക്സാണ്ടർ സ്വരേവ്, 3- മരിൻ സിലിച്, 4-ഗ്രിഗർ ദിമിത്രോവ്, 5- യുവാൻ മാർട്ടിൻ ഡെൽപോട്രേ
സെറീന വില്യംസ്; 453ാം റാങ്ക്
അലക്സിസ് ഒളിമ്പിയയുടെ അമ്മയായി സെറീന വില്യംസ് ആദ്യ ഗ്രാൻഡ്സ്ലാമിനിറങ്ങുന്നു. 23 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ തലയെടുപ്പുമായി സെറീന റൊളാങ്ഗാരോയിൽ തിങ്കളാഴ്ച ആദ്യ പോരാട്ടത്തിനിറങ്ങുന്ന് 453ാം റാങ്കുകാരിയായി. കഴിഞ്ഞ സെപ്റ്റംബറിൽ അമ്മയായശേഷം സെറീനയുടെ ആദ്യ ഗ്രാൻഡ്സ്ലാമാണിത്. അതാവെട്ട കാര്യമായ മത്സര പരിചയമൊന്നുമില്ലാതെ. എങ്കിലും ഫ്രഞ്ച് ഒാപണിൽ കിരീടമണിയാനുള്ള കരുത്തും മികവും സെറീനക്കുണ്ടെന്ന് കോച്ച് പാട്രിക് മൗറാതുേഗ്ലാവിന് ഉറപ്പ്. ആദ്യ റൗണ്ടിൽ ചെക് താരം ക്രിസ്റ്റിന പ്ലിസ്കോവയാണ് എതിരാളി.
ടോപ് 5 സീഡ്: 1-സിമോണ ഹാലെപ്, 2-കരോലിൻ വോസ്നിയാകി, 3-ഗർബിൻ മുഗുരുസ,4-എലിന സ്വിറ്റോലിന, 5-ജെലീന ഒസ്റ്റപെൻകോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.