വീനസിനെ കീഴടക്കി; മുഗുരുസക്ക് വിംബ്ൾഡൺ കിരീടം
text_fieldsലണ്ടൻ: വിംബ്ൾഡണിലെ പെൺകിരീടത്തിന് യുവത്വത്തിെൻറ തിളക്കം. 37ാം വയസ്സിൽ സെൻറർ കോർട്ടിൽ ജയിച്ച് ഗ്രാൻഡ്സ്ലാം ചാമ്പ്യൻപട്ടത്തിലെ മുതിർന്ന ജേത്രിയാവാനിറങ്ങിയ വീനസ് വില്യംസിന് വീണ്ടുമൊരിക്കൽ അടിതെറ്റിയപ്പോൾ സ്പെയിനിെൻറ 23കാരി ഗർബിൻ മുഗുരുസ പുതു ചാമ്പ്യൻ. കലാശപ്പോരാട്ടത്തിൽ വെറും ഒരു മണിക്കൂർ 17 മിനിറ്റിനുള്ളിലായിരുന്നു 15ാം റാങ്കുകാരി മുഗുരുസയുടെ ജയം. സ്കോർ: 7-5, 6-0.
ആദ്യ സെറ്റിൽ തുടക്കത്തിൽ ലീഡ് പിടിച്ച് ചരിത്ര ജയത്തിെൻറ പ്രതീക്ഷ നൽകിയ വീനസ് പക്ഷേ, എളുപ്പത്തിൽ തളർന്നു. വീനസ് ലീഡ് ചെയ്യുേമ്പാൾ തിരിച്ചടിച്ച് ഒപ്പമെത്തിയ സ്പാനിഷ് താരം ടൈബ്രേക്കറിനൊടുവിൽ സെറ്റ് ജയിച്ചു. രണ്ടു തവണ സെറ്റ് പോയൻറിന് അരികിലെത്തിയ വീനസിനെ ബ്രേക്ക് ചെയ്തായിരുന്നു മുഗുരുസ തിരിച്ചെത്തിയത്. എന്നാൽ, രണ്ടാം സെറ്റിൽ കളിയുടെ ഗതിമാറി. ഏഴ് ഗ്രാൻഡ്സ്ലാം ജയിച്ച വീനസിന് താളം തെറ്റിയതോടെ മുഗുരുസ മേധാവിത്വം നേടി. എതിരാളിയുടെ സർവ് ബ്രേക്ക് ചെയ്ത് ആദ്യ പോയൻറ് നേടിയ സ്പാനിഷുകാരി ഏകപക്ഷീയമായിതന്നെ സെറ്റ് ജയിച്ച് കിരീടമണിഞ്ഞു.
2016ലെ ഫ്രഞ്ച് ഒാപണിലൂടെ കന്നി ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ മുഗുരുസയുടെ രണ്ടാം കിരീടമാണിവിടെ പിറന്നത്. ‘ആദ്യ സെറ്റ് കടുത്തതായിരുന്നു. ഞങ്ങൾ രണ്ടുേപർക്കും അവസരങ്ങൾ ലഭിച്ചു. എന്നാൽ, രണ്ടാം സെറ്റിൽ കൂടുതൽ കൃത്യത പാലിക്കാനായി’ -ആദ്യ വിംബ്ൾഡൺ ജയത്തിനുശേഷം മുഗുരുസ പറഞ്ഞു. കൊഞ്ചിത മാർടിനസിനു ശേഷം വിംബ്ൾഡൺ സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് തരമായി മുഗുരുസ. സീസണിൽ രണ്ടാം ഫൈനലിലും തോറ്റ വീനസ് എതിരാളിയുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചാണ് കോർട്ട് വിട്ടത്.
The moment @GarbiMuguruza won #Wimbledon... pic.twitter.com/u2gg7xv55Z
— Wimbledon (@Wimbledon) July 15, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.