84 ഗെയിം, 5.15 മണിക്കൂർ; ചരിത്രം കുറിച്ച് കര്‍ലോവിക് - സെബല്ലോ പോരാട്ടം
text_fieldsമെല്‍ബണ്‍: നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്, സൂപ്പര്‍താരം റാഫേല്‍ നദാല്‍, മിലോസ് റാവോണിക്, സെറീന വില്യംസ് എന്നിവരെല്ലാം രണ്ടാം റൗണ്ടില്‍ കടന്ന ആസ്ട്രേലിയന്‍ ഓപണില്‍ ചൊവ്വാഴ്ച താരമായത് മറ്റു രണ്ടു പേര്‍. ആരാധകര്‍ക്കിടയില്‍ ‘ഡോക്ടര്‍ എയ്സ്’ എന്ന വിളിപ്പേരുകാരനായ ക്രൊയേഷ്യയുടെ ഇവോ കര്‍ലോവികും അര്‍ജന്‍റീനയുടെ ഹൊറാസിയോ സെബല്ളോസും. ആരാധകശ്രദ്ധ വേണ്ടത്ര പതിയാതെപോയ മെല്‍ബണ്‍ പാര്‍ക്ക് കോര്‍ട്ട് 19ലെ ആവേശപ്പോരാട്ടം അവസാനിച്ചത് ഒരുപിടി റെക്കോഡുകളുടെ പിറവിയോടെയായിരുന്നു. അവസാന സെറ്റിലെ ടൈബ്രേക്കര്‍ ത്രില്ലര്‍ 22-20ലേക്ക് നീണ്ടുപോയപ്പോള്‍ പിന്നിട്ടത് 84 ഗെയിമുകള്‍. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയിയെ തീര്‍പ്പാക്കുമ്പോള്‍ അഞ്ചു മണിക്കൂറും 15 മിനിറ്റും പിന്നിട്ടിരുന്നു. ഒടുവില്‍ 20ാം സീഡ് കൂടിയായ ഇവോ കര്‍ലോവികിനൊപ്പമായി ജയം. സ്കോര്‍: 6-7, 3-6, 7-5, 6-2, 22-20. സീഡില്ലാത്ത അര്‍ജന്‍റീന താരത്തിനു മുന്നില്‍ ആദ്യ രണ്ടു സെറ്റും തോറ്റശേഷമായിരുന്നു കര്‍ലോവികിന്‍െറ സ്വപ്നസമാന തിരിച്ചുവരവ്. മൂന്നും നാലും സെറ്റ് ജയിച്ച് വിധിനിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീങ്ങിയപ്പോള്‍ കളി അനിശ്ചിതമായി നീണ്ടുപോയി. ഒടുവില്‍ 42 ഗെയിം നീണ്ട പോരാട്ടം കഴിഞ്ഞ് ഇവോ വിജയിയായി.
ആസ്ട്രേലിയന്‍ ഓപണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗെയിം എന്ന റെക്കോഡാണ് ഈ പോരാട്ടം സ്വന്തമാക്കിയത്. 2003ലെ 83 ഗെയിം നീണ്ട ആന്‍ഡി റോഡിക്-യൂനുസ് അല്‍ അയ്നോവി മത്സരത്തിന്‍െറ റെക്കോഡാണ് ചൊവ്വാഴ്ച തിരുത്തിക്കുറിച്ചത്. ടൂര്‍ണമെന്‍റിന്‍െറ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പോരാട്ടവുമായി ഇത്. 2012 ഫൈനലില്‍ ദ്യോകോവിച്-നദാല്‍ പോരാട്ടമാണ് ആസ്ട്രേലിയന്‍ ഓപണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അങ്കം -5.53 മണിക്കൂര്‍. മൂന്നു ദിനം കൊണ്ട് 11 മണിക്കൂര്‍ കളിച്ച ജോണ്‍ ഇസ്നര്‍-നികളസ് മഹുത് വിംബ്ള്‍ഡണ്‍ പോരാട്ടമാണ് സമയത്തിലും ഗെയിമിലും ഏറ്റവും ദൈര്‍ഘ്യമേറിയത്.
അനായാസം
ദ്യോകോവിച്, സെറീന
നിലവിലെ ജേതാവായ ദ്യോകോവിച് ആദ്യ റൗണ്ടില്‍ സ്പെയിനിന്‍െറ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ തോല്‍പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. സ്കോര്‍: 6-1, 7-6, 6-2. കഴിഞ്ഞ തവണ ഒന്നാം റൗണ്ടില്‍ പുറത്തായ റാഫേല്‍ നദാല്‍ ജര്‍മനിയുടെ ഫ്ളോറിയാന മായറിനെ 6-3, 6-4, 6-4 സ്കോറിന് തോല്‍പിച്ചു. മൂന്നാം സീഡ് മിലോസ് റോണിക് ജര്‍മനിയുടെ ഡസ്റ്റിന്‍ ബ്രൗണിനെ 6-3, 6-4, 6-2 സ്കോറിനും ഗ്രിഗര്‍ ദിമിത്രോവ് ഓസീസിന്‍െറ ക്രിസ്റ്റഫര്‍ ഒകോണലിനെയും (7-6, 6-3, 6-3), റിച്ചാഡ് ഗാസ്ക്വറ്റ്, ബ്ളെയ്ക് മോട്ടിനെയും തോല്‍പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. വനിതകളില്‍ രണ്ടാം നമ്പര്‍ സെറീന വില്യംസ് സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ബെലിന്‍ഡ ബെന്‍സിചിനെ 6-4, 6-3 സ്കോറിന് അനായാസം കീഴടക്കി. മറ്റു വനിത താരങ്ങളായ ലൂസി സഫറോവ, കരോലിന്‍ വോസ്നിയാകി, ഡൊമിനിക സിബുല്‍കോവ, കരോലിന പ്ളിസ്കോവ, സാമന്ത സ്റ്റോസര്‍, അഗ്നിസ്ക റഡ്വാന്‍സ്ക എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.