ഇന്ത്യൻ വെൽസ് ഫൈനലിൽ തോൽവി; ഫെഡററുടെ സ്വപ്നക്കുതിപ്പിന് അന്ത്യം
text_fieldsഇന്ത്യൻ വെൽസ്: ഇന്ത്യൻ വെൽസ് ഒാപൺ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡററിന് തോൽവി. അർജൻറീനയുടെ ഡെൽപോർേട്ടായാണ് ഫൈനലിൽ ഫെഡററെ അട്ടിമറിച്ചത്. സ്കോർ: 6-4 5-7 (8-10) 7-6 (7-2). ഇൗ വർഷം സീസണിൽ തുടർച്ചയായ 17ാം ജയവുമായി മുന്നേറുകയായിരുന്ന ഫെഡററുടെ കുതിപ്പിനാണ് അന്ത്യമായത്. 2006ൽ നേടിയ 16 തുടർജയങ്ങളെന്ന സ്വന്തം റെക്കോഡ് മറികടന്നാണ് ഫെഡറർ 17ലെത്തിയത്.
2018ൽ ഫെഡററെ തോൽപിക്കുന്ന ആദ്യ താരമാണ് ലോക എട്ടാം റാങ്കുകാരനായ ഡെൽപോർേട്ടാ. മണിബന്ധത്തിനുണ്ടായ പരിക്ക് മൂലം 29 കാരനായ ഇദ്ദേഹത്തിന് മൂന്നു തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് 2018ൽ അദ്ദേഹത്തിൻറെ തിരിച്ചുവരവ് അസൂയവഹമായിരുന്നു.
What a battle today. Congrats on a fantastic tournament and match, @delpotrojuan pic.twitter.com/bqf4LyL1B8
— Roger Federer (@rogerfederer) March 19, 2018
മാർച്ചിൽ കഴിഞ്ഞ അഞ്ച് വർഷത്തെ ആദ്യ എ.ടി.പി കിരീടം നേടിയതും ആദ്യ പത്താം റാങ്കുകാരിലെത്താനും അദ്ദേഹത്തിനായി. കഴിഞ്ഞ സെപ്തംബറിൽ യു.എസ്. ഓപ്പണിൽ ഫെഡററെ അദ്ദേഹം തോൽപിച്ചിരുന്നു. ക്രൊയേഷ്യൻ താരം ബോണ കോറിക്കിനെ 5-7, 6-4, 6-4 സ്കോറുകൾക്ക് തോൽപിച്ചാണ് ഫെഡറർ ഫൈനലിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.