കോമണ്വെല്ത്ത് ഗെയിംസ്: മൂന്നു സ്വർണംകൂടി നേടി ഇന്ത്യൻ കുതിപ്പ്
text_fieldsഗോൾഡ്കോസ്റ്റ്: 21ാമത് കോമൺവെൽത്ത് ഗെയിംസിെൻറ സുവർണതീരത്ത് ഇന്ത്യക്ക് മെഡൽ ചാകര. നാലാം ദിനത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും കൂടി പോക്കറ്റിലാക്കിയ ഇന്ത്യ ബാഡ്മിൻറണിലും ബോക്സിങ്ങിലും മെഡൽ ഉറപ്പിച്ചു മുന്നോട്ട്. ഞായറാഴ്ച വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിൽ പൂനം യാദവ് (69 കിലോ) സ്വർണം നേടിയതിനു പിന്നാലെ ഷൂട്ടിങ്ങിലും ഇന്ത്യയെ തേടി ആദ്യ മെഡലെത്തി.
കഴിഞ്ഞമാസം ലോകകപ്പ് ചാമ്പ്യൻഷിപ്പുകളിൽ മിന്നൽ പ്രകടനം നടത്തിയ 16കാരി വനികളുടെ 10 മീറ്ററർ പിസ്റ്റളിൽ ഹീന സിദ്ദു ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ വീഴ്ത്തിയാണ് കോമൺവെൽത്തിലെ ആദ്യ സ്വർണവെടിക്ക് ഉടമയായത്. ഗെയിംസ് റെക്കോഡുമായി 240.9 പോയൻറ് നേടിയപ്പോൾ ഇന്ത്യയുടെ ഹീന സിദ്ദു വെള്ളി മെഡലിനുടമയായി. പുരുഷവിഭാഗം 10 മീ. എയർ റൈഫിളിൽ രവി കുമാർ വെങ്കലം നേടി.
ഭാരമുയർത്തി പൂനം യാദവ്
തുടർച്ചയായി നാലാം ദിവസവും വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്കു പിഴച്ചില്ല. ആദ്യ മൂന്നു ദിനങ്ങളിലായി പിറന്ന നാലു സ്വർണത്തിനു പുറമെ ഞായറാഴ്ച പൂനം യാദവാണ് ഗോൾഡൻ ഗേൾ ആയത്. പുരുഷ 94കിലോ വിഭാഗത്തിൽ വികാസ് ഠാകുർ വെങ്കലവും നേടി.ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചാണ് പുനം യാദവ് സ്വർണമുയർത്തിയത്. സ്നാച്ചിൽ 110 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 122 കിലോയും ഉയർത്തിയ പൂനം ആകെ 222 കിലോ എടുത്തുയർത്തി. 2014 ഗ്ലാസ്ഗോയിലെ വെങ്കലമാണ് ഇക്കുറി സ്വർണമാക്കി മാറ്റിയത്. ഇതോടെ, വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ച് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ എട്ടായി.
അട്ടിമറിയോടെ ടി.ടി
ടേബ്ൾ ടെന്നിസ് ടീം ഇനത്തിൽ നിലവിലെ ചാമ്പ്യന്മാരായ സിംഗപ്പൂരിനെ അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകൾ സ്വർണമണിഞ്ഞത്. മണിക ബത്ര സിംഗ്ൾസിൽ രണ്ടുതവണ ജയിച്ചപ്പോൾ, മൗമ ദാസ്-മധുരിക പട്കർ സഖ്യം ഡബ്ൾസിലും ജയിച്ചാണ് ഇന്ത്യക്ക് 3-1െൻറ ലീഡോടെ സ്വർണം സമ്മാനിച്ചത്.
മെഡൽ ഉറപ്പിച്ച് മേരികോം
കോമൺവെൽത്ത് ഗെയിംസിലെ തെൻറ ആദ്യ മെഡൽ ഉറപ്പിച്ച് ബോക്സിങ് ഇതിഹാസം എം.സി. മേരി കോം സെമിയിൽ പ്രവേശിച്ചു. 45-48 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ സ്കോട്ട്ലൻഡിെൻറ മേഗൻ ഗോർഡോനിനെ തോൽപിച്ചാണ് മേരി കോം സെമിയിലെത്തിയത്. പുരുഷ 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് കൃഷൻ പ്രീക്വാർട്ടറിലെത്തി.
ഇന്ന് മെഡൽ പ്രതീക്ഷ
അനസ് സെമിയിലും തേജീന്ദർ സിങ് ഫൈനലിലും ഇന്ന് മത്സരത്തിനിറങ്ങും. പുലർച്ച ആറിന് തേജസ്വിൻ ശങ്കർ ഹൈജംപ് യോഗ്യത റൗണ്ടിൽ മത്സരിക്കും. എം.ആർ. പൂവമ്മ, ഹിമ ദാസ് (400) എന്നിവരും യോഗ്യത റൗണ്ടിൽ ഒാടാനിറങ്ങും. ൈവകീട്ട് നാലിന് 10,000 മീറ്ററിൽ എൽ. സൂര്യയും ട്രാക്കിലിറങ്ങും.
ബാഡ്മിൻറൺ: ബാഡ്മിൻറൺ ടീം ഇനത്തിൽ സെമിഫൈനലിൽ സിംഗപ്പൂരിനെ 3-1ന് തകർത്ത് സൈന നെഹ്വാളും സംഘവും വെള്ളി ഉറപ്പാക്കി. അശ്വനി പൊന്നപ്പ- സാത്വിക് റെങ്കിറെഡ്ഡി സഖ്യം നേടിയ 22-20, 21-18െൻറ വിജയമാണ് ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. സിംഗിൾസിൽ കിഡംബി ശ്രീകാന്തും, സൈനാ നെഹ്വാളും അനായാസ ജയംനേടിയതോടെ ഫൈനലിൽ ഇടം നേടി. 2014 ഗ്ലാസ്ഗോ ഗെയിംസിെൻറ വെങ്കല മെഡൽ പോരാട്ടത്തിൽ സിംഗപ്പൂരിനോടേറ്റ തോൽവിക്ക് മധുരപ്രതികാരം വീട്ടാനും ഇന്ത്യക്കായി.
ഹോക്കി: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ആദ്യ ജയം. പൂൾ ബിയിലെ ആവേശകരമായ രണ്ടാം മത്സരത്തിൽ വെയിൽസിനെ 4-3നാണ് ഇന്ത്യ തോൽപിച്ചത്. ദിൽപ്രീദ് സിങ്, മൻദീപ് സിങ്, ഹർമൻപ്രീത് സിങ്, എസ്.വി. സുനിൽ എന്നിവരാണ് സ്കോറർമാർ. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് 2-2ന് സമനില വഴങ്ങിയിരുന്നു. വനിത ഹോക്കിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് േഗാളുകൾക്ക് തോൽപിച്ച് ഇന്ത്യൻ വനിതകൾ രണ്ടാം ജയത്തിലൂടെ സെമി പ്രതീക്ഷകൾ സജീവമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം 41ാം മിനിറ്റിൽ നവനീത് കൗറും 47ാം മിനിറ്റിൽ ഗുർജിത് കൗറും നേടിയ ഗോളുകളിലൂടെയാണ് ഇന്ത്യ മുന്നേറിയത്.
സക്വാഷ്: ഇംഗ്ലണ്ടിനെ 3-0ത്തിന് തോൽപിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തി. മാനിക ബത്ര, മധുരിക പട്കർ, മധുരിക പട്കർ-മൗമ ദാസ്സഖ്യം എന്നിവർ നേടിയ വിജയമാണ് ഇന്ത്യക്ക് ഫൈനൽ സാധ്യമാക്കിയത്. പുരുഷൻമാരുടെ ബാസ്കറ്റ് ബാളിൽ ഇന്ത്യ സ്കോട്ലൻഡിനോട് 81-96ന് തോറ്റു. വനിതകൾ 55-90ന് ന്യൂസിലൻഡിനോടും തോറ്റു. 100മീറ്റർ ബട്ടർഫ്ലൈയിൽ ഇന്ത്യയുടെ സജൻ പ്രകാശ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.